Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

റെയിൽവേ പദ്ധതിക്കായി 3,500 ടൺ സ്റ്റീൽ വിതരണം ചെയ്യാൻ ജിൻഡാൽ സ്റ്റെയിൻലെസ്

മുംബൈ: ജമ്മു കശ്മീരിൽ വരാനിരിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്ക് (യുഎസ്ബിആർഎൽ) ടണൽ പദ്ധതിക്കായി ജിൻഡാൽ സ്റ്റെയിൻലെസ് 3,500 ടൺ സ്റ്റെയിൻലെസ് സ്റ്റീൽ വിതരണം ചെയ്യും. ജമ്മു കശ്മീരിനെ ബന്ധിപ്പിക്കുന്ന 272 കിലോമീറ്റർ നീളമുള്ള റെയിൽവേ ലിങ്ക് പദ്ധതിക്കയാണ് സ്റ്റീൽ വിതരണം നടത്തുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഒരു ഇന്ത്യൻ റെയിൽവേ പ്രോജക്ടിൽ സ്റ്റെയിൻലെസ് സ്റ്റീൽ കേബിൾ ട്രേകളുടെ ആദ്യ ആപ്ലിക്കേഷനായിരിക്കും ഇതെന്ന് കമ്പനി അറിയിച്ചു. ജമ്മു കശ്മീരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ യുഎസ്ബിആർഎൽ ഒരു നാഴികക്കല്ലായിരിക്കും.

ഓർഡർ പ്രകാരം കമ്പനിയുടെ വിഭാഗമായ ജിൻഡാൽ സ്റ്റെയിൻലെസ് സ്റ്റീൽവേ ലിമിറ്റഡ് ഈ പ്രോജക്റ്റിനായി ഇഎൻ 1.4404/316L (ഡ്യുവൽ സർട്ടിഫിക്കേഷൻ) 2B ഫിനിഷിൽ സ്റ്റെയിൻലെസ് സ്റ്റീൽ ഗ്രേഡ് നൽകുമെന്നും, ഇതിന് ഉയർന്ന നാശന പ്രതിരോധം, ഉയർന്ന ശക്തി-ഭാരം അനുപാതം എന്നിവയുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള ഒരു പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ടതാണ് യുഎസ്ബിആർഎൽ, കൂടാതെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള മൗണ്ടൻ റെയിൽവേയുടെ നിർമ്മാണത്തിലെ ഏറ്റവും വലിയ പദ്ധതിയാണിത്. പുതുതായി നിർമ്മിക്കുന്ന റെയിൽവേ ലൈൻ ജമ്മു കശ്മീരിലേക്ക് എല്ലാ കാലാവസ്ഥയിലും മികച്ച കണക്റ്റിവിറ്റി പ്രദാനം ചെയ്യും. 

X
Top