ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

1.8 ബില്യൺ ഡോളറിന്റെ വിദേശ കടം തിരിച്ചടച്ച് ജിൻഡാൽ സ്റ്റീൽ & പവർ

മുംബൈ: ജിൻഡാൽ സ്റ്റീൽ ആൻഡ് പവറിന്റെ (ജെഎസ്പിഎൽ) ഓസ്‌ട്രേലിയൻ വിഭാഗം അവരുടെ വായ്‌പകൾ തിരിച്ചടച്ചു. സ്ഥാപനത്തിന് 1.8 ബില്യൺ ഡോളറിന്റെ വിദേശ കടം ഉണ്ടായിരുന്നു. എന്നാൽ അത് തിരിച്ചടവുകളുടെയും ഓഹരി വിറ്റഴിക്കലുകളുടെയും സംയോജനത്തിലൂടെ പൂജ്യമായി കുറഞ്ഞതായി ജിൻഡാൽ സ്റ്റീൽ & പവർ അറിയിച്ചു.

ഇതിനെ തുടർന്ന് ജെഎസ്പിഎല്ലിന്റെ ഓഹരികൾ 4.13 ശതമാനം ഉയർന്ന് 419 രൂപയിലെത്തി. കമ്പനിക്ക് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, നമീബിയ, മൊസാംബിക്, ബോട്സ്വാന എന്നിവിടങ്ങളിൽ ഇരുമ്പയിര്, കൽക്കരി ഖനികൾ സ്വന്തമായുണ്ട്.

ഈ വർഷം മാർച്ചിൽ, ജെഎസ്പിഎല്ലിന്റെ മൗറീഷ്യസ് അനുബന്ധ സ്ഥാപനം അതിന്റെ 765 മില്യൺ ഡോളർ വായ്പ സൗകര്യത്തിന്റെ അവസാന ഗഡുവും മുൻകൂട്ടി അടച്ചിരുന്നു. കൂടാതെ കമ്പനിയുടെ ജൂൺ പാദത്തിലെ കടബാധ്യത-ഇബിഐടിഡിഎ അനുപാതം 0.55 ആണ്.

ഒരു ഇന്ത്യൻ സ്റ്റീൽ കമ്പനിയാണ് ജിൻഡാൽ സ്റ്റീൽ & പവർ ലിമിറ്റഡ്. കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ റെയിലുകൾ, പാരലൽ ഫ്ലേഞ്ച് സെക്ഷനുകൾ, പ്ലേറ്റുകൾ & കോയിലുകൾ, സെമി-ഫിനിഷ്ഡ് ഉൽപ്പന്നങ്ങൾ, ഫെറോ ക്രോം, സ്പോഞ്ച് ഇരുമ്പ് എന്നിവ ഉൾപ്പെടുന്നു.

X
Top