Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ജിയോ 5ജി 4 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു

ബെംഗളൂരു: റിലയൻസ് ജിയോയുടെ 5ജി സേവനം 4 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. രാജസ്ഥാനിലെ നത്ദ്വാര, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലേക്ക് കൂടിയാണ് ജിയോ 5ജി സേവനം വ്യാപിപ്പിച്ചത്.

ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിലായിരുന്നു ജിയോ 5ജി സേവനം നൽകിയിരുന്നത്.

പുതിയ നഗരങ്ങളിലുള്ളവർക്ക് മൈ ജിയോ ആപ്പിൽ ഇൻവൈറ്റ് ലഭിക്കുന്നതനുസരിച്ച് 5ജി നെറ്റ്‌വർക്കിലേക്ക് മാറാം. 5ജി സേവനം ലഭ്യമാവുന്ന മൊബൈൽ ഫോണുകളിൽ മാത്രമേ ഇത് സാധിക്കൂ.

ഇങ്ങനെ 5ജി സേവനം ലഭിക്കുന്നവർക്ക് സെക്കൻഡിൽ 500 മെഗാബിറ്റ്സ് മുതൽ 1 ജിഗാബിറ്റ്സ് വരെ വേഗതയുള്ള പരിധിയില്ലാത്ത 5ജി ഡേറ്റയും ജിയോ നൽകുന്നുണ്ട്.

5ജി സേവനത്തിനായി പുതിയ സിം കാർഡ് വാങ്ങേണ്ടതില്ല.

X
Top