ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ടെലികോം വരിക്കാരുടെ എണ്ണം: ജിയോയ്ക്കും എയർടെല്ലിനും വൻ മുന്നേറ്റം

ബെംഗളൂരു: രാജ്യത്തെ ടെലികോം മേഖലയിൽ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും വൻ മുന്നേറ്റമാണ് നടത്തുന്നത്. ജിയോയ്ക്കും എയർടെലിനും ഫെബ്രുവരിയിൽ 19.8 ലക്ഷം മൊബൈൽ വരിക്കാരെ ലഭിച്ചപ്പോൾ വോഡഫോൺ ഐഡിയയ്ക്ക് 20 ലക്ഷം ഉപഭോക്താക്കളെ നഷ്‌ടമായെന്ന് ട്രായിയുടെ ഡേറ്റയിൽ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഫെബ്രുവരിയിൽ 10 ലക്ഷം മൊബൈൽ വരിക്കാരെയാണ് ചേർത്തത്. ഇതോടെ ജിയോയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 42.71 കോടിയായി ഉയർന്നു, ജനുവരിയിൽ ഇത് 42.61 കോടി ആയിരുന്നു.

അതേസമയം, എയർടെൽ 9.82 ലക്ഷം പുതിയ ഉപയോക്താക്കളെയും ചേർത്തു. 2023 ഫെബ്രുവരി അവസാനത്തോടെ എയർടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 36.98 കോടിയായും ഉയർന്നു.

എന്നാൽ ഇതിനെല്ലാം വിപരീതമായി, വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയ്ക്ക് ജനുവരിയിൽ 20 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ വിയുടെ ഫെബ്രുവരിയിലെ മൊത്തം വരിക്കാരുടെ എണ്ണം 23.79 കോടിയായി.

ട്രായി ഡേറ്റ അനുസരിച്ച്, 2023 ഫെബ്രുവരി അവസാനത്തോടെ 0.02 ശതമാനം പ്രതിമാസ വളർച്ചയോടെ മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 83.93 കോടിയായി വർധിച്ചു.

2023 ഫെബ്രുവരി അവസാനത്തോടെ 98.38 ശതമാനത്തിലധികം വിപണി വിഹിതവും നേടിയത് അഞ്ച് ടെലികോം കമ്പനികളാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (43.52 കോടി), ഭാരതി എയർടെൽ (23.97 കോടി), വോഡഫോൺ ഐഡിയ (12.37 കോടി), ബിഎസ്എൻഎൽ (2.49 കോടി) എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്നത്.

2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (8.02 ദശലക്ഷം), ഭാരതി എയർടെൽ (5.98 ദശലക്ഷം), ബിഎസ്എൻഎൽ (3.54 ദശലക്ഷം), ആട്രിയ കൺവെർജൻസ് ടെക്നോളജീസ് (2.14 ദശലക്ഷം), ഹാത്ത്വേ കേബിൾ ആൻഡ് ഡേറ്റാകോം (1.13 ദശലക്ഷം) എന്നിവയാണ് വയർഡ് ബ്രോഡ്ബാൻഡ് സേവന ദാതാക്കൾ.

മൊത്തം വയർലെസ് വരിക്കാർ 2023 ജനുവരി അവസാനത്തിലെ 114.3 കോടിയിൽ നിന്ന് 0.09 ശതമാനം താഴ്ന്ന് ഫെബ്രുവരി അവസാനത്തോടെ 114.1 കോടിയായി കൂടി.

നഗര, ഗ്രാമീണ വയർലെസ് സബ്‌സ്‌ക്രിപ്‌ഷന്റെ പ്രതിമാസ വളർച്ചാ നിരക്ക് യഥാക്രമം 0.12 ശതമാനവും 0.06 ശതമാനവുമാണ്.

X
Top