ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ഐപിഎൽ സ്ട്രീമിങ്: കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വൻ വർധനവുമായി ജിയോ സിനിമ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഇത്തവണത്തെ ടാറ്റ ഐ.പി.ല്ലിന്റെ ഔദ്യോഗിക സ്ട്രീമിങ് പ്ലാറ്റ്ഫോെ ജിയോ സിനിമയായിരുന്നു.

ഈ സീസണിൽ 2600 കോടി കാഴ്ച്ചകളാണ് ജിയോയ്ക്ക് ലഭിച്ചത്. ഇത് 2023 ടാറ്റ ഐ.പി.എല്ലിനേക്കാൾ 53% വർധനവാണ്. ജിയോ സിനിമ ഇത് രണ്ടാം സീസണിലാണ് ഐ.പി.എൽ സ്ട്രീം ചെയ്യുന്നത്. ഇത്തവണ ആകെ 35,000 കോടി മിനിറ്റിലധികം വാച്ച് ടൈമാണ് ജിയോയ്ക്ക് ലഭിച്ചത്.

ഇത്തവണ ഐ.പി.എൽ സീസൺ ആരംഭിച്ച ദിവസം രാത്രി ജിയോ സിനിമയുടെ റീച്ച് 38 ശതമാനത്തിലധികം ഉയർച്ച നേടി. സീസൺ കഴിഞ്ഞതോടെ റീച്ച് 62 കോടി എന്ന നിലയിലെത്തി. പന്ത്രണ്ട് ഭാഷകളിലായി കണക്ടഡ് ടി.വി ഓഡിയൻസിന്റെ എണ്ണത്തിലും ഇത്തവണ വർധനയുണ്ട്.

4K സ്ട്രീമിങ്, മൾട്ടി ക്യാം വ്യൂ, AR/VR സംവിധാനങ്ങൾ വഴി സ്റ്റേഡിയത്തിലേതിന് സമാനമായ അനുഭവം, 360-ഡിഗ്രി വ്യൂ തുടങ്ങിയ ഫീച്ചറുകൾ പ്ലാറ്റ്ഫോമിൽ ശരാശരി ചെലവഴിക്കുന്ന സമയം 75 മിനിറ്റ് എന്ന തോതിൽ വർധിപ്പിച്ചു. കഴിഞ്ഞ സീസണിൽ ഇത് 60 മിനിറ്റുകൾ എന്ന നിലയിലായിരുന്നു.

ഇത്തവണത്തെ ഐ.പി.എൽ സീസൺ ആരംഭിച്ച ദിവസം ജിയോ സിനിമയിൽ 11.3 കോടി ഉപയോക്താക്കളാണ് ലോഗിൻ ചെയ്തത്. ഇത് കഴിഞ്ഞ സീസണിലെ ഒന്നാം ദിവസത്തേതിൽ നിന്ന് 51% വർധനവാണ്.

ഇത്തവണത്ത മത്സരങ്ങളുടെ ആദ്യ ദിനം 59 കോടി ഉപയോക്താക്കളാണ് ജിയോ സിനിമ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തത്. ഇത്തരത്തിൽ 600 കോടി മിനിറ്റ് വാച്ച് ടൈമാണ് ഉണ്ടായത്.

ഇത്തവണത്തെ ഉദ്ഘാടന മത്സരം പുതിയ ലെവലിലാണ് ജിയോ സിനിമ ഓ‍ഡിയൻസിനു മുന്നിലെത്തിച്ചത്. ആറ് കമ്പനികൾ ഉദ്ഘാടന മത്സരത്തിന്റെ ആദ്യ ആറ് ഓവറുകൾക്കുള്ളിൽ, പുതിയതായി അവതരിപ്പിച്ച ജിയോ സിനിമ ബ്രാൻഡ് സ്പോട്ലൈറ്റിലൂടെ തങ്ങളുടെ ക്യാപംയിൻ നടത്തി.

ഡ്രീം 11, Charged by Thums Up, പാർ‌ലെ പ്രൊഡക്ട്സ്, ബ്രിട്ടാനിയ, ഡാൽമിയ സിമന്റ്സ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ മുൻനിര ബ്രാൻഡുകളാണ് ജിയോ സിനിമയുടെ പ്ലാറ്റ്ഫോം ഇത്തരത്തിൽ പ്രയോജനപ്പെടുത്തിയത്.

2024 ഐ.പി.എൽ സീസൺ‌ അവസാനിക്കുമ്പോൾ 28 സ്പോൺസർമാരും, 1400 അഡ്വർടൈസേഴ്സുമാണ് ജിയോ സിനിമയ്ക്കുണ്ടായിരുന്നത്. ഇത് റെക്കോർഡാണ്.

X
Top