മുംബൈ: ടെലികോം റെഗുലേറ്റർ ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററായ റിലയൻസ് ജിയോ ഓഗസ്റ്റിൽ 32.4 ലക്ഷം വരിക്കാരെ ചേർത്തു, മൊത്തം വരിക്കാരുടെ എണ്ണം 44.57 കോടിയായി.
കേരളത്തിൽ 1.06 ലക്ഷം പുതിയ ഉപയോക്താക്കളെ നേടിക്കൊണ്ട് ജിയോ വരിക്കാരുടെ എണ്ണം 104.59 ലക്ഷമായി ഉയർന്നു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലിന്റെ ആകെ വരിക്കാര്‍ 37.64 കോടിയാണ്. ജൂലൈയില്‍ കമ്പനിയിലേക്ക് പുതുതായി 12.17 ലക്ഷം ഉപയോക്താക്കളെത്തി.
അതേസമയം, ജൂലൈയിലും വൊഡാഫോണ്‍-ഐഡിയ (വീ/Vi) നേരിട്ടത് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കാണ്. 49,782 പേരെയാണ് കമ്പനിക്ക് നഷ്ടപ്പെട്ടത്. വീയുടെ ആകെ ഉപയോക്താക്കള്‍ 22.82 കോടിയാണ്.
ഓഗസ്റ്റില്‍ ഉപയോക്തൃ കൊഴിഞ്ഞുപോക്ക് 50,000ന് താഴെ എത്തിക്കാന്‍ കഴിഞ്ഞുവെന്ന ആശ്വാസം വൊഡാഫോണ്‍-ഐഡിയയയ്ക്കുണ്ട്. മുന്‍മാസങ്ങളിലെല്ലാം തുടര്‍ച്ചയായി 50,000ലധികം ഉപയോക്താക്കളെ കമ്പനിക്ക് നഷ്ടപ്പെട്ടിരുന്നു.
ഓഗസ്റ്റിൽ രാജ്യത്തെ മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം പ്രതിമാസം 0.96 ശതമാനം വളർച്ചയോടുകൂടി 87.6 കോടിയായി ഉയർന്നു. റിലയൻസ് ജിയോയ്ക്ക് 45.5 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരുണ്ട്.
ഇന്ത്യയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം ആഗസ്ത് വരെ 114.8 കോടിയായി വികസിച്ചു. നഗര, ഗ്രാമീണ വയർലെസ് സബ്‌സ്‌ക്രിപ്‌ഷന്റെ പ്രതിമാസ വളർച്ചാ നിരക്ക് യഥാക്രമം 0.13 ശതമാനവും 0.26 ശതമാനവുമാണ്.
0.56 ശതമാനം വളർച്ചയുടെ പിൻബലത്തിൽ ഓഗസ്റ്റ് അവസാനത്തോടെ വയർലൈൻ വരിക്കാരുടെ എണ്ണം 3 കോടിയായി ഉയർന്നു. ഓഗസ്റ്റിൽ ജിയോ 1.78 ലക്ഷം വയർലൈൻ വരിക്കാരെ ചേർത്തു.