
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപകമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ 1.8 ശതമാനം ഉയർന്ന് 316 കോടി രൂപയിലെത്തി.
മൊത്തം വരുമാനം 518 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം അറ്റാദായം 1,612 കോടി രൂപയാണ്. ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ മൊത്തം ചെലവ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 168 കോടി രൂപയായി ഉയർന്നിരുന്നു.
പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 50 പൈസയുടെ ലാഭവിഹിതം കമ്പനിയുടെ ഡയറക്‌ടർ ബോർഡ് പ്രഖ്യാപിച്ചു.