ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ബാങ്കിംഗ് സേവനങ്ങൾക്ക് ആപ്പ് അവതരിപ്പിച്ച് ജിയോ ഫിനാൻസ്

കൊച്ചി: ഡിജിറ്റൽ ബാങ്കിംഗിൽ മികച്ച അനുഭവം നൽകാൻ ‘ജിയോ ഫിനാൻസ് ആപ്പു’മായി​ ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. ആപ്പിന്റെ ബീറ്റ വേർഷനാണ് ഇനി ലഭിക്കുക.

ദൈനംദിന ധനകാര്യത്തിലും ഡിജിറ്റൽ ബാങ്കിംഗിലും അത്യാധുനിക പ്ലാറ്റ്‌ഫോമായ ആപ്പ് ഡിജിറ്റൽ ബാങ്കിംഗ്, യു.പി.ഐ ഇടപാടുകൾ, ബിൽ, ഇൻഷ്വറൻസ്, അക്കൗണ്ടുകളുടെയും സേവിംഗുകളുടെയും ഏകീകൃത ആക്‌സസ് എന്നിവ ലഭ്യമാക്കും.

തുടക്കകാർക്കു വരെ അനായാസമായി സാമ്പത്തിക ഇടപാട് നടത്താൻ ആപ്പ് സേവനം സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.

തത്ക്ഷണ ഡിജിറ്റൽ അക്കൗണ്ട് തുറക്കൽ, ജിയോ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ഫീച്ചർ ഉപയോഗിച്ച് ബാങ്ക് മാനേജ്‌മെന്റ് എന്നിവ ആപ്പിന്റെ സവിശേഷതയാണ്. മ്യൂച്വൽ ഫണ്ടുകളിലെ വായ്പകൾ മുതൽ ഭവനവായ്പകൾ വരെ ഭാവിയിൽ ലഭ്യമാക്കും.

ഡിജിറ്റലിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്ന രീതി പുനർനിർവചിക്കാൻ ലക്ഷ്യമിടുന്ന പ്ലാറ്റ്‌ഫോമാണിത്.

സാമ്പത്തികവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലളിതമായി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

X
Top