Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഓൺലൈൻ പേയ്മെന്റ് സേവനത്തിന് അനുമതി നേടി ജിയോ ഫിനാൻഷ്യൽ സർവീസസ്

മുംബൈ: രാജ്യത്ത് ഓൺലൈൻ പേയ്മെന്റ് സേവനത്തിന് അനുമതിയെന്ന നിർണായക നാഴികക്കല്ല് കൈവരിച്ച് റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായ ജിയോ ഫിനാൻഷ്യൽ സർവീസസ്. ജിയോ ഫിനാൻഷ്യ‍ൽ സർവീസസിന്റെ ഉപസ്ഥാപനമായ ജിയോ പേയ്മെന്റ് സൊല്യൂഷൻസിന് (ജെപിഎസ്എൽ) ഓൺലൈൻ പേയ്മെന്റ് സേവനത്തിലേക്ക് കടക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചു. യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, ഇ-വോലറ്റ് തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ ഇനി ജിയോ പേയ്മെന്റ് സൊല്യൂഷൻസിന് കഴിയും. പേയ്ടിഎം, ഗൂഗിൾപേ, ഫോൺപേ തുടങ്ങിയവയ്ക്ക് വൻ വെല്ലുവിളിയാണ് ഓൺലൈൻ പേയ്മെന്റ് രംഗത്തേക്കുള്ള ജിയോയുടെ പ്രവേശനം.

ഇതിനു പുറമെ ജിയോ ബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ്, ജിയോ ബ്ലാക്ക്റോക്ക് ട്രസ്റ്റീ എന്നിങ്ങനെ യുഎസിലെ രാജ്യാന്തര നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്റോക്കുമായി ചേർന്ന് രൂപീകരിച്ച രണ്ട് സംയുക്ത സംരംഭങ്ങൾക്കും കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇതുവഴി മ്യൂച്വൽഫണ്ട് സേവനരംഗത്തേക്ക് കടക്കാനും റിലയൻസ് ഗ്രൂപ്പിന് കഴിയും. ജിയോ ഫിനാൻഷ്യൽ സർവീസസും ബ്ലാക്ക്റോക്കും തുല്യ ഓഹരി പങ്കാളിത്തത്തോടെ സംയുക്ത സംരംഭങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചത് കഴിഞ്ഞവർഷം ജൂലൈയിലായിരുന്നു. സെബിയുടെ അനുമതിയും ഇരു കമ്പനികൾക്കും അടുത്തിടെ ലഭിച്ചിരുന്നു.

X
Top