2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ജിയോഫിന്‍ വിപണിമൂല്യം രണ്ട്‌ ലക്ഷം കോടി രൂപക്ക്‌ മുകളില്‍

മുംബൈ: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില ഇന്നലെ 14.5 ശതമാനം ഉയര്‍ന്ന്‌ പുതിയ റെക്കോഡ്‌ രേഖപ്പെടുത്തി. കമ്പനിയുടെ വിപണിമൂല്യം രണ്ട്‌ ലക്ഷം കോടി രൂപ മറികടക്കുകയും ചെയ്‌തു.

വ്യാഴാഴ്ച്ച എന്‍എസ്‌ഇയില്‍ 302.85 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില ഇന്നലെ 347 രൂപ വരെയാണ്‌ ഉയര്‍ന്നത്‌.

പിതൃസ്ഥാപനമായ റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ ഓഹരി വിലയും ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. എന്‍എസ്‌ഇയില്‍ 2988.80 രൂപ വരെയാണ്‌ ഓഹരി വില ഉയര്‍ന്നത്‌.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസമാണ്‌ ഉയരുന്നത്‌. അഞ്ച്‌ ദിവസം കൊണ്ട്‌ 25 ശതമാനമാണ്‌ ഓഹരി വിലയിലുണ്ടായ മുന്നേറ്റം. ഈ വര്‍ഷം ജിയോ ഫിന്‍ രേഖപ്പെടുത്തിയ നേട്ടം 40 ശതമാനമാണ്‌.

നിലവില്‍ 39 കമ്പനികള്‍ക്കാണ്‌ രണ്ട്‌ ലക്ഷം കോടി രൂപക്ക്‌ മുകളില്‍ വിപണിമൂല്യമുള്ളത്‌. 20.09 കോടി രൂപയാണ്‌ റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ വിപണിമൂല്യം.

ടിസിഎസും (14.78 ലക്ഷം കോടി രൂപ) എച്ച്‌ഡിഎഫ്‌സി ബാങ്കും (10.78 ലക്ഷം കോടി രൂപ) ആണ്‌ വിപണിമൂല്യത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

പ്രതിസന്ധിയിലായ വണ്‍ 97 കമ്യൂണിക്കേഷന്‍സ്‌ തങ്ങളുടെ പേടിഎം വാലറ്റ്‌ ബിസിനസ്‌ വില്‍ക്കുന്നതിനായി മുകേഷ്‌ അംബാനിയുടെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി ചര്‍ച്ച നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട്‌ ഇത്‌ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ നിഷേധിച്ചു.

റിലയന്‍സ്‌ ഇന്റസ്‌ട്രീസില്‍ നിന്നും വിഭജിപ്പെട്ട ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ 2023 ഓഗസ്റ്റ്‌ 21ന്‌ ആണ്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യപ്പെട്ടത്‌.

ലിസ്റ്റിംഗിനു ശേഷം 33 ശതമാനമാണ്‌ ഓഹരി വിലയിലുണ്ടായ മുന്നേറ്റം.

X
Top