Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഓഹരികള്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ആര്‍ഐഎല്‍ ഓഹരിയുടമകള്‍ക്ക് ഓഹരികള്‍ അനുവദിച്ചു

മുംബൈ:ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ജെഎഫ്എസ്എല്‍) ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നു.ഓഹരി ഉടമകള്‍ക്ക് അനുവദിച്ച ഇക്വിറ്റി ഓഹരികള്‍ അവരുടെ ഡീമാറ്റ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തതായി കമ്പനി അറിയിച്ചു.ഇക്വിറ്റി ഓഹരികള്‍ ലിസ്റ്റുചെയ്യുന്നതിനായി ബിഎസ്ഇക്കും എന്‍എസ്ഇക്കും അപേക്ഷ നല്‍കിയിട്ടുണ്ട്.

മൂന്നാഴ്ച മുന്‍പാണ് ആര്‍ഐഎല്ലില്‍ (റിലയന്‍സ് ഇന്‍ഡസ്ട്രീസ്)നിന്ന് ജെഎഫ്എസ്എല്‍ വിഭജിക്കപ്പെട്ടത്. തുടര്‍ന്ന് 10 രൂപ മുഖവിലയുള്ള ജെഎഫ്എല്ലിന്റെ 635.32 കോടി ഇക്വിറ്റി ഓഹരികള്‍ ആര്‍ഐഎല്ലിന്റെ ഓഹരി ഉടമകള്‍ക്ക് അനുവദിച്ചു.ഡീമാറ്റ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ട ഇക്വിറ്റി ഓഹരികള്‍ ലിസ്റ്റിംഗ് അുമതി ലഭ്യമാകുന്നത് വരെ ഡിപ്പോസിറ്ററി സിസ്റ്റത്തില്‍ മരവിപ്പിക്കപ്പെടും.

നിയുക്ത എക്‌സ്‌ചേഞ്ചായ ബിഎസ്ഇയാണ് ലിസ്റ്റിംഗ് അനുമതി നല്‍കേണ്ടത്.ഡീമെര്‍ജര്‍ പ്രക്രിയയ്ക്കുള്ള ഓഹരി അനുപാതം 1: 1 ആണ്. അതായത് ആര്‍ഐഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഓരോ ഓഹരിക്കും ജെഎഫ്എസ്എല്ലിന്റെ ഒരു ഓഹരി ലഭിക്കാന്‍ അര്‍ഹതയുണ്ട്.

ജൂണ്‍ 30 വരെ ആര്‍ഐഎല്ലിന്റെ മൊത്തം ഓഹരി ഉടമകളുടെ എണ്ണം 35.06 ലക്ഷമാണ്. ജെഎഫ്എഎല്‍ ഓഹരി മൂല്യം 261.85 രൂപ. ഓഹരികള്‍ എല്ലാ എന്‍എസ്ഇ, ബിഎസ്ഇ സൂചികകളിലും ഒരു ഓഹരിക്ക് 261.85 രൂപ എന്ന സ്ഥിരവിലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഹരി, നിഫ്റ്റി 50 ലെ 51-ാമത്തെ ഘടകവും സെന്‍സെക്‌സിലെ 31-ാമത്തെ ഘടകവുമാണ്.

നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് കണക്കാക്കിയജെഎഫ്എസ്എല്ലിന്റെ മൂല്യം ഒരു ലക്ഷം കോടി രൂപ.

X
Top