Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

മ്യൂച്വൽ ഫണ്ട് ബിസിനസിലേക്ക് ജിയോ ഫിനാൻഷ്യൽ സർവീസസ്

ബ്ലാക്ക്റോക്കിൻ്റെ കൂട്ടുപിടിച്ച് മ്യൂച്വൽ ഫണ്ട് ബിസിനസിലേക്ക് മുകേഷ് അംബാനി കടക്കുന്നു എന്ന വാർത്തകൾ പുറത്ത് വന്നതിനെ തുടർന്ന് ജിയോ ഫിനാൻഷ്യൽ ഓഹരികളിൽ മുന്നേറ്റം.

ബ്ലാക്ക് റോക്കുമായുള്ള ജിയോ ഫിനാൻഷ്യൽ സർവീസസിൻ്റെ സംയുക്ത സംരംഭത്തിലൂടെയാണ് മ്യൂച്വൽ ഫണ്ട് വിപണിയിൽ പ്രവേശിക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്.

ജിയോ ബ്ലാക്ക് റോക്ക് എന്ന സംയുക്ത സംരംഭമാണ് റിലയൻസിനുള്ളത്. ഇന്ത്യക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന നിക്ഷേപ ശീലങ്ങൾ പ്രയോജനപ്പെടുത്തി മ്യൂച്വൽ ഫണ്ട് ബിസിനസ് വിപുലീകരിക്കാനാണ് ശ്രമം. ജിയോ ബ്ലാക്ക് റോക്കിൽ റിലയൻസിന് 50 ശതമാനവും ഇൻവെസ്റ്റ്മൻ്റ് കമ്പനിയായ ബ്ലാക്ക് റോക്കിന് 50 ശതമാനവും വീതമാണ് ഓഹരി പങ്കാളിത്തം.

2023 ജൂലൈയിൽ ആണ് റിലയൻസിൻ്റെ നോൺ-ബാങ്കിംഗ് കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസ് റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് വേർപെടുത്തിയത്. പിന്നീട് വായ്പാ വിതരണ രംഗം, ഇൻഷുറൻസ് ബ്രോക്കിംഗ്, പേയ്‌മെൻ്റ് ബാങ്കിംഗ് തുടങ്ങിയ വിവിധ ബിസിനസുകൾ ആരംഭിച്ചിട്ടുണ്ട്. മ്യൂച്വൽ ഫണ്ട് വ്യവസായ രംഗം വ്യത്യസ്തമായതിനാൽ ബിസിനസ് ജിയോ ഫിനാൻഷ്യലിൻ്റെ പ്രവർത്തനങ്ങളെയും ബാധിക്കും.

കഴിഞ്ഞ നാല് മാസമായി ജിയോ ഫിനാൻഷ്യൽ ഓഹരികളിൽ ഇടിവുണ്ടായിരുന്നു. 395 രൂപ എന്ന ഉയർന്ന നിലവാരത്തിൽ നിന്നാണ് പിന്നീട് വില ഇടിഞ്ഞത്.

മുൻ ആഴ്ചകളിൽ ജിയോ ഫിനാൻസ് ഓഹരികളിൽ അനലിസ്റ്റുകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ 16 ശതമാനം വരെ മുന്നേറ്റം പ്രവചിച്ചിരുന്നു.

X
Top