
കൊച്ചി: ബ്രാൻഡ് കൺസൾട്ടൻസിയായ ഇന്റർബ്രാൻഡ് 2023ലെ ഇന്ത്യയിലെ മൂല്യമേറിയ 50 ബ്രാൻഡുകളുടെ പട്ടിക പുറത്തുവിട്ടു. ലിസ്റ്റുചെയ്ത ബ്രാൻഡുകളുടെ സഞ്ചിത മൂല്യം ആദ്യമായി 100 ബില്യൺ യുഎസ് ഡോളർ കടന്നു.
പ്രമുഖ ടെക്നോളജി ബ്രാൻഡായ ജിയോ, 490,273 ദശലക്ഷം രൂപയുടെ ബ്രാൻഡ് മൂല്യവുമായി അഞ്ചാം സ്ഥാനത്തെത്തി. 10, 95,766 ദശലക്ഷം രൂപയുടെ മൂല്യമുള്ള ടാറ്റ കൺസൾട്ടൻസി സർവീസസ് ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്.
റിലയൻസ് ഇൻഡസ്ട്രീസ് 653,208 ദശലക്ഷം രൂപയുടെ ബ്രാൻഡ് മൂല്യവുമായി രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ ദശകത്തിൽ 121% വളർച്ച കമ്പനി കൈവരിച്ചു.
53,323 കോടി രൂപയുടെ ബ്രാൻഡ് മൂല്യവുമായി ഐ.ടി കമ്പനിയായ ഇൻഫോസിസ് മൂന്നാം സ്ഥാനത്താണ്. എച്ച്.ഡി.എഫ്.സിയാണ് നാലാം സഥാനത്ത്.
മൂന്ന് ടെക്നോളജി ബ്രാൻഡുകൾ പത്ത് വർഷത്തിനിടെ ആദ്യമായാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംനേടിയത്.
എയർടെൽ, ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി), മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ എന്നിവയാണ് ആദ്യ പത്ത് പേരുടെ പട്ടികയിൽ സ്ഥാനം പിടിച്ച മറ്റ് ബ്രാൻഡുകൾ. മികച്ച പത്ത് ബ്രാൻഡുകളുടെ ക്യുമുലേറ്റീവ് ബ്രാൻഡ് മൂല്യം പട്ടികയിലെ ശേഷിക്കുന്ന 40 ബ്രാൻഡുകളുടെ സംയുക്ത മൂല്യത്തേക്കാൾ കൂടുതലാണ്.