ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ജിയോ ട്രൂ 5ജി ഇപ്പോൾ തൃശൂരും കോഴിക്കോട് നഗര പരിധിയിലും

റിലയന്‍സ് ജിയോയുടെ ട്രൂ 5ജി സേവനം‌ തൃശൂരും കോഴിക്കോട് നഗര പരിധിയിലും ലഭിച്ചു തുടങ്ങി. തുടക്കത്തിൽ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴിലായിരിക്കും 5ജി ലഭ്യമാകുക. വൈകാതെ ടവറുകളുടെ എണ്ണം വര്‍ധിപ്പിക്കും. 5ജി ഉപയോഗിക്കാന്‍ നിലവിലെ 4ജി സിം തന്നെ ഉപയോഗിക്കാം.

ജനുവരി 10 മുതൽ തൃശൂർ, കോഴിക്കോട് നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾക്ക് അധിക ചെലവുകളൊന്നുമില്ലാതെ 1 ജിബിപിഎസ് പ്ലസ് വേഗത്തിൽ അൺലിമിറ്റഡ് ഡേറ്റ ലഭിക്കും. 4ജി നെറ്റ്‌വർക്കിനെ ആശ്രയിക്കാത്ത, സ്റ്റാൻഡലോൺ 5ജി നെറ്റ്‌വർക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ.

സ്റ്റാൻഡലോൺ 5ജി ഉപയോഗിച്ച് കുറഞ്ഞ ലേറ്റൻസി കണക്റ്റിവിറ്റി, മെഷീൻ-ടു-മെഷീൻ ആശയവിനിമയം, 5ജി വോയ്‌സ്, എഡ്ജ് കംപ്യൂട്ടിങ്, നെറ്റ്‌വർക്ക് സ്‌ലൈസിങ് തുടങ്ങി സേവനങ്ങൾ നൽകാൻ ഇതുവഴി സാധിക്കും.

5ജി സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ സിം കാർഡുകൾ മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാർജോ ഉണ്ടായിരിക്കണം. കൂടാതെ ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതൽ സമയമെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കും.

ഫോണ്‍ 5ജി പിന്തുണയ്ക്കുന്നതാണോ എന്നറിയാന്‍ ഫോണിന്റെ സെറ്റിങ്സിൽ ‘സിം കാർഡ് ആൻഡ് മൊബൈൽ നെറ്റ്‍വർക്’ ഓപ്ഷൻ തുറന്ന് സിം തിരഞ്ഞെടുക്കുക. ‘പ്രിഫേഡ് നെറ്റ്‍വർക് ടൈപ്’ തുറക്കുമ്പോൾ 5ജി ഓപ്ഷൻ കാണുന്നുണ്ടെങ്കിൽ ഫോൺ 5ജി പിന്തുണയ്ക്കുന്നുവെന്ന് മനസ്സിലാക്കാം.

ജിയോ ഉപയോക്താക്കൾക്ക് www.jio.com/5g എന്ന സൈറ്റിൽ പോയി ‘Is your device 5G ready?’ എന്ന ഓപ്ഷനിൽ ജിയോ നമ്പർ നൽകിയാൽ വിവരമറിയാം.

‘മൈ ജിയോ’ ആപ് തുറക്കുമ്പോൾ ഏറ്റവും മുകളിൽ ജിയോ വെൽകം ഓഫർ എന്ന ബാനർ കാണുന്നുണ്ടെങ്കിൽ ക്ഷണം ലഭിച്ചുവെന്നർഥം. അതിൽ ‘I’m interested’ ഓപ്ഷൻ തിരഞ്ഞെടുത്ത് നടപടി പൂർത്തിയാക്കാം.

ഫോണിന്റെ സെറ്റിങ്സിൽ മൊബൈൽ നെറ്റ്‍വർക് മെനു തുറന്ന് ജിയോ സിം തിരഞ്ഞെടുക്കുക. ഇതിൽ ‘പ്രിഫേർഡ് നെറ്റ്‍വർക് ടൈപ്പിൽ’ 5ജി ഓപ്ഷൻ തിരഞ്ഞെടുക്കുന്നതോടെ ഫോണിന്റെ മുകളിൽ 5ജി ചിഹ്നം പ്രത്യക്ഷമാകും.

X
Top