ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പുതിയ ചുവടുവെപ്പുകള്‍ക്ക് തയ്യാറെടുത്ത് ജിയോ

മുബൈ: ടെലികോം ഉള്‍പ്പെടെയുള്ള നിലവിലുള്ള മേഖലകള്‍ക്ക് പുറമെ പുതിയ ചുവടുവെപ്പുകള്‍ക്ക് തയ്യാറെടുക്കുകയാണ് മുകേഷ് അംബാനിയുടെ ജിയോ. ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ കീഴില്‍ ഇന്‍ഷുറന്‍സ് രംഗത്തേക്കാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.

ലൈഫ് ഇന്‍ഷുറന്‍സും ജനറല്‍ ഇന്‍ഷുറന്‍സും ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഉള്‍പ്പെടെയുള്ള സേവനങ്ങളുമായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഉടന്‍ രംഗത്തെത്തുമെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചിരിക്കുന്നത്.

ഇന്‍ഷുറന്‍സ് രംഗത്തേക്ക് കൂടി ചുവടുവെയ്ക്കുന്ന വിവരം തിങ്കളാഴ്ച നടന്ന ആനുവല്‍ ജനറല്‍ മീറ്റിങില്‍ (എ.ജി.എം) പങ്കെടുക്കുത്ത് സംസാരിക്കവെയാണ് മുകേഷ് അംബാനി ഓഹരി ഉടമകളോട് പറഞ്ഞത്.

സ്മാര്‍ട്ടും ലളിതവുമായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കളില്‍ എത്തിക്കുമെന്നായിരുന്നു മുകേഷ് അംബാനിയുടെ വാക്കുകള്‍. പ്രഡിക്ടീവ് ഡേറ്റാ അനലിസ്റ്റിക്സ് സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഫലപ്രദമായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ക്ക് രൂപം നല്‍കുമെന്നും തികച്ചും വ്യത്യസ്തമായ തരത്തില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പ്പെടുത്തിയ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഗസ്റ്റ് 21നാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ നിന്ന് നിത അംബാനി മാറി നില്‍ക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 46-ാമത് വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നിത അംബാനി ബോർഡിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ മുകേഷ് അംബാനി അറിയിച്ചത്.

റിലയൻസിന്റെ ബോർഡിൽ ഇഷ, ആകാശ്, അനന്ത് അംബാനി എന്നിവരെ ശുപാർശ ചെയ്യുന്നതായും നിത അംബാനി റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണായി തുടരുമെന്നും കമ്പനി അറിയിച്ചു.

X
Top