ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

എഫ്ഡബ്‌ള്യുഎ മൊബൈല്‍ സേവനങ്ങളിൽ ജിയോ ഗുണനിലവാരം നിലനിര്‍ത്തിയെന്ന് ഓപ്പണ്‍ സിഗ്‌നല്‍ റിപ്പോര്‍ട്ട്

കൊച്ചി: ജിയോയുടെ 5ജി ഫിക്സഡ് വയര്ലെസ് ആക്സസ് (എഫ്ഡബ്ള്യുഎ) സേവനമായ എയര്ഫൈബര് 2023-ല് സേവനം ആരംഭിച്ചത് മുതല് സേവന ഗുണനിലവാരം സ്ഥിരമായി നിലനിര്ത്തുന്നുവെന്ന് ഓപ്പണ് സിഗ്നല് റിപ്പോര്ട്ട്.

ജിയോ ഉപഭോക്താക്കള്ക്ക് മൊബൈല്, എഫ്ഡബ്ള്യുഎ സേവനങ്ങളില് സ്ഥിരമായ അനുഭവമാണ് ലഭിക്കുന്നതെന്നാണ് ഓപ്പണ് എഐ റിപ്പോര്ട്ട്.

ടിയര് 2 പട്ടണങ്ങളില് അതിവേഗ ഇന്റര്നെറ്റിന്റെ ആവശ്യം ഉയര്ന്നതാണ്. എന്നാല് ഒപ്റ്റിക്കല് ഫൈബര് ഉപയോഗിച്ച് ഈ മേഖലകളിലെത്തുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്നത്തെ മറികടക്കാനാണ് ജിയോ എയര്ഫൈബര് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എയര്ഫൈബര് അടിസ്ഥാന പ്ലാനില് 599 രൂപക്ക് 30 ദിവസത്തേക്ക് 30 എംബിപിഎസ് ഓഫര് ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ നെറ്റ്വര്ക്ക് കവറേജ് കുറഞ്ഞ പ്രദേശങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും ബ്രോഡ്ബാന്ഡ് സര്വീസുകള് വിപുലീകരിക്കലാണ് ജിയോ ലക്ഷ്യമിടുന്നത്. എയര്ഫൈബര് അടിസ്ഥാന പ്ലാനില് 599 രൂപക്ക് 30 ദിവസത്തേക്ക് 30 എംബിപിഎസ് ഓഫര് ചെയ്യുന്നുണ്ട്.

ഓരോ പ്ലാനിലും ഒരു വൈഫൈ റൂട്ടര് അധിക ചെലവില്ലാതെ ഉള്പ്പെടുന്നു. അള്ട്രാ ഫാസ്റ്റ് ഇന്റര്നെറ്റ് വേഗതയ്ക്ക് ആവശ്യമായ ഔട്ട്ഡോര് യൂണിറ്റിന് 1000 രൂപ ഇന്സ്റ്റലേഷന് ഫീസ് ഉണ്ട്. വാര്ഷിക സബ്സ്ക്രിപ്ഷന് എടുക്കുന്നവര്ക്ക് അത് സൗജന്യമാണ്.

ശരാശരി എയര്ഫൈബര് ഉപയോക്താവ് പ്രതിമാസം 400 ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ജിയോയുടെ 5ജി സ്റ്റാന്ഡ്എലോണ് നെറ്റ്വര്ക്ക് ഈ തിരക്ക് നിയന്ത്രിക്കാന്, സഹായകമാണ്. ഫിക്സഡ് വയര്ലെസ് സേവങ്ങളിലൂടെ ഇന്ത്യയിലെ 100 ദശലക്ഷം സ്ഥലങ്ങളെ കണക്ട് ചെയ്യാനാണ് ജിയോ ലക്ഷ്യമിടുന്നത്.

വീഡിയോ സ്ട്രീമിംഗില് നിന്ന് വരുന്ന അധിക ലോഡ് കൈകാര്യം ചെയ്യാനുള്ള കഴിവ് എടുത്തുകാണിച്ചുകൊണ്ട് 15 സ്ട്രീമിംഗ് ആപ്പുകള് ഉള്പ്പെടുന്ന ഒരു സ്ട്രീമിംഗ് പ്ലാന് ബ്രോഡ്ബാന്ഡ് പാക്കേജുകളില് അടുത്തിടെ അവതരിപ്പിച്ചത് ജിയോയ്ക്ക് അതിന്റെ നെറ്റ്വര്ക്ക് ശേഷിയിലുള്ള ആത്മവിശ്വാസമാണെന്ന് കമ്പനി പറഞ്ഞു.

X
Top