
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ടെക്നോളജി കമ്ബനിയായ ജിയോ പ്ലാറ്റ്ഫോംസിന് പ്രശസ്തമായ രണ്ട് ഇന്റലക്ച്വല്‍ പ്രോപ്പർട്ടി അവാർഡുകള്‍. നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പർട്ടി അവാർഡും ഇന്റർനാഷണല്‍ വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പർട്ടി ഓർഗനൈസേഷൻ (ഡബ്ല്യുപിഒ) ട്രോഫിയുമാണ് ജിയോ പ്ലാറ്റ്ഫോംസ് നേടിയത്.
സാങ്കേതികവിദ്യയിലും നവീകരണത്തിലും നല്‍കിയ അസാധാരണ മികവിനാണ് കേന്ദ്രസർക്കാരിന്റെ നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പർട്ടി അവാർഡ്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം കൈമാറി.
യഥാർഥ ലോകത്തിലെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുമായി ഇന്നവേഷനെ സംയോജിപ്പിക്കുന്നതിനുള്ള തങ്ങളുടെ സമീപനത്തെ സാധൂകരിക്കുന്നതാണ് ഈ അവാർഡുകളെന്ന് ജിയോ പ്ലാറ്റ്ഫോംസ് സീനിയർ വൈസ് പ്രസിഡന്റ് ആയുഷ് ഭട്നാഗർ പറഞ്ഞു.
‘ഞങ്ങള്‍ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുക മാത്രമല്ല, 5ജി, 6ജി, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് എന്നിവയിലൂടെ ഡിജിറ്റല്‍ യുഗത്തില്‍ ദേശീയ വളർച്ചയും ആഗോള മത്സരശേഷിയും വർധിപ്പിക്കാൻ കഴിയുന്ന കഴിവുകള്‍ വികസിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു.