- Jio TRUE 5G & Jio TRUE 5G- പവർഡ് വൈ-ഫൈ നാഥദ്വാരയിൽ സജീവമാകുന്നു
- ഡൽഹി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടം കഴിഞ്ഞു ജിയോ ട്രൂ 5ജി ചെന്നൈയിലേക്കും വ്യാപിപ്പിച്ചു.
മുംബൈ : എല്ലാവർക്കുമായി 5G പ്രാപ്തമാക്കാൻ, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (ജിയോ) ഇന്ന് JioTrue5G-യിൽ പ്രവർത്തിക്കുന്ന Wi-Fi സേവനങ്ങൾ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപരമായ സ്ഥലങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും കൂടുതൽ പ്രദേശങ്ങളിലും 5ജി വൈഫൈ സേവനങ്ങൾ വ്യാപിപ്പിക്കും.
അടുത്തിടെ ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിൽ ആരംഭിച്ച JioTrue5G സേവനത്തിന് പുറമേയാണ് ഈ സമാരംഭം.
ചെന്നൈയിലും ജിയോ 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജിയോ വെൽക്കം ഓഫർ കമ്പനി നഗരത്തിലേക്കും നീട്ടി. ചെന്നൈയിലെ ക്ഷണിക്കപ്പെട്ട ജിയോ ഉപയോക്താക്കൾക്ക് 1 Gbps വരെ അൺലിമിറ്റഡ് 5G ഡാറ്റ ആക്സസ് ചെയ്യാനും JioTrue5G അനുഭവിക്കാനും കഴിയും.
ഇന്ന്, പുണ്യനഗരമായ നാഥദ്വാരയിലും ഭഗവാൻ ശ്രീനാഥ് ജിയുടെ ക്ഷേത്രത്തിലും ഞങ്ങൾ ട്രൂ5ജി പ്രാപ്തമാക്കിയ ആദ്യത്തെ വൈഫൈ സേവനം ലഭ്യമാക്കിയിരിക്കുകയാണ്. ഇതുപയോഗിച്ച്, അത്തരം നിരവധി ലൊക്കേഷനുകൾ ഞങ്ങൾ ശക്തിപ്പെടുത്തുകയും ഞങ്ങളുടെ സേവനങ്ങൾ പരീക്ഷിക്കാൻ അവരെ അനുവദിക്കുകയും ചെയ്യും. കൂടാതെ, Jio True5G വെൽക്കം ഓഫറിലേക്ക് ചേർക്കപ്പെടുന്ന ഞങ്ങളുടെ ഏറ്റവും പുതിയ നഗരമായി ചെന്നൈയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു എന്ന് റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി അറിയിച്ചു.