
ജിയോമാർട്ട് അവരുടെ ക്വിക്ക് ഡെലിവറി സംവിധാനമായ ‘എക്സ്പ്രസി’ന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. മാർച്ച് 2021ൽ പച്ചക്കറി, പലചരക്ക് മുതലായവയുടെ അതിവേഗ ഡെലിവറി സർവ്വീസിനായാണ് ജിയോമാർട്ട് എക്സ്പ്രസ് നിലവിൽ വന്നത്. 90 മിനിറ്റ് മാത്രമായിരുന്നു ജിയോമാർട്ട് എക്സ്പ്രസിന്റെ ഡെലിവറി ടൈം.
ഇനിമുതൽ ഉപയോക്താക്കൾക്ക് പ്ലേസ്റ്റോറിൽ നിന്നും ജിയോമാർട്ട് എക്സ്പ്രസ് ആപ്പ് ഡൗൺലോഡ് ചെയ്യാനാവില്ല. കമ്പനിയുടെ വെബ്സൈറ്റും പ്രവർത്തനരഹിതമാണ്. എക്സ്പ്രസ് വെബ്സൈറ്റ് ഇപ്പോൾ ഉപയോക്താക്കളെ ജിയോ ഡോട്ട്കോം വെബ്സൈറ്റിലേക്കാണ് എത്തിക്കുന്നത്.
കുറച്ച് മണിക്കൂറുകളോ അല്ലെങ്കിൽ ഒരു ദിവസമോ എടുത്ത് ഡെലിവറി സാധ്യമാക്കുന്ന ജിയോമാർട്ടിന്റെ വാട്സാപ്പ് വേർഷനും ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ട്.
ജിയോമാർട്ട് നിലവിൽ രാജ്യത്തെ 350 നഗരങ്ങളിൽ സജീവമാണ്. അതിന്റെ തന്നെ വാട്സാപ്പ് വഴിയുള്ള സേവനങ്ങൾ 35 നഗരങ്ങളിലും ലഭ്യമാണ്. 2020ലാണ് റിലയൻസ് ജിയോ പ്ലാറ്റ്ഫോമുകളും മെറ്റയും തമ്മിലുള്ള പങ്കാളിത്തം ആരംഭിക്കുന്നത്.