രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ജെകെ പേപ്പറിന്റെ അറ്റാദായം ഇരട്ടിയിലധികം വർധിച്ച് 264 കോടി രൂപയായി

മുംബൈ: 2022 ജൂണിൽ അവസാനിച്ച പാദത്തിൽ ജെകെ പേപ്പറിന്റെ ഏകീകൃത അറ്റാദായം ഇരട്ടിയിലധികം വർധിച്ച് 264.23 കോടി രൂപയായി. ഉയർന്ന വിൽപ്പന അളവും വർദ്ധിച്ച വിൽപ്പന സാക്ഷാത്കാരവും സഹായിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് കമ്പനി അറിയിച്ചു. ഒരു വർഷം മുമ്പ് ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനി 104.22 കോടി രൂപയുടെ അറ്റാദായം നേടിയതായി ജെകെ പേപ്പർ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

പ്രസ്തുത പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം രണ്ട് മടങ്ങ് വർധിച്ച് 1,508.05 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 720.08 കോടി രൂപയായിരുന്നു. കൂടാതെ ഈ കാലയളവിൽ ജെകെ പേപ്പറിന്റെ ആകെ ചെലവ് 546.65 കോടിയിൽ നിന്ന് 1,101.39 കോടി രൂപയായി വർധിച്ചു.

ഉയർന്ന ഉൽപ്പാദനത്തിന്റെയും വിൽപ്പന അളവിന്റെയും വർധിച്ച വിൽപന സാക്ഷാത്കാരവും സമ്പുഷ്ടമായ ഉൽപന്ന മിശ്രിതവും ചേർന്ന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കമ്പനിക്ക് കഴിഞ്ഞതായി വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എച്ച് പി സിംഘാനിയ പറഞ്ഞു. പേപ്പറിനും ബോർഡിനുമുള്ള ആവശ്യം ശക്തമായി തുടരുന്നതായും, പുതിയ പാക്കേജിംഗ് ബോർഡ് ലൈൻ നന്നായി സ്ഥിരത കൈവരിക്കുകയും ഉയർന്ന ശേഷി വിനിയോഗം നേടുകയും ചെയ്തതായും സിംഘാനിയ കൂട്ടിച്ചേർത്തു.

X
Top