ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഉൽപ്പാദനശേഷി വിപുലീകരിക്കാൻ നിക്ഷേപത്തിനൊരുങ്ങി ജെകെ ടയർ & ഇൻഡസ്ട്രീസ്

മുംബൈ: ഗ്രാമീണ, അർദ്ധ നഗര വിപണികളിൽ ഉപഭോക്തൃ ഡിമാൻഡ് ഉയരുന്ന സാഹചര്യത്തിൽ ഉൽപ്പാദന ശേഷി വിപുലീകരിക്കുന്നതിനായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1100 കോടി രൂപ നിക്ഷേപിക്കാൻ ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് പദ്ധതിയിടുന്നു.

ഉത്സവ സീസൺ ആഭ്യന്തര വിൽപ്പനയ്ക്ക് ആക്കം കൂട്ടിയതായും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുന്നതോടെ ഉയർന്ന തോതിലുള്ള ഉൽപ്പാദനത്തിനായി തങ്ങൾ ശേഷി വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നതായും ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് അനൂജ് കതൂരിയ പറഞ്ഞു. കമ്പനിയുടെ നിർമ്മാണ സൗകര്യങ്ങൾ മികച്ച ഉപയോഗ നിലവാരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കതൂരിയ കൂട്ടിച്ചേർത്തു.

2022 സെപ്തംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ ജെകെ ടയർ & ഇൻഡസ്ട്രീസിന്റെ അറ്റാദായം 23% ഇടിഞ്ഞ് 50 കോടി രൂപയായി കുറഞ്ഞു. എന്നിരുന്നാലും, അവലോകന കാലയളവിൽ മൊത്തം വരുമാനം 3,764 കോടി രൂപയായി വർദ്ധിച്ചു. കൂടാതെ മെച്ചപ്പെട്ട വിപണി സാഹചര്യങ്ങൾ കാരണം കമ്പനിയുടെ പ്രവർത്തന മാർജിനുകൾ മെച്ചപ്പെട്ടു.

സാമ്പത്തിക പ്രവർത്തനങ്ങളിലെ പുരോഗതിയും ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കായുള്ള സർക്കാർ ചെലവ് വർധിച്ചതും മൂലം ആഭ്യന്തര വിപണിയിൽ ഡിമാൻഡ് ശക്തമായി തുടരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

X
Top