ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ജെഎം ഫിനാന്‍ഷ്യല്‍ അസ്‌ക്വയര്‍ ഫുഡ്‌സില്‍ 400 മില്യണ്‍ നിക്ഷേപിക്കുന്നു

കൊച്ചി: ജെഎം ഫിനാന്‍ഷ്യല്‍ പ്രൈവറ്റ് ഇക്വിറ്റി അവരുടെ ഇന്ത്യാ ഗ്രോത്ത് ഫണ്ട് മുഖേന പ്രമുഖ സ്‌പൈസ് ബ്രാന്റ് സോഫിന്റെ ഉടമകളായ അസ്‌ക്വയര്‍ ഫുഡ്‌സ് കമ്പനിയില്‍ 400 മില്യണ്‍ രൂപ നിക്ഷേപിക്കുന്നു.

ഓണ്‍ലൈനില്‍ ഉപഭോക്താക്കള്‍ക്കു നേരിട്ടു വില്‍പന നടത്തുന്ന ജനപ്രിയ ബ്രാന്റായ സോഫിന്റെ ഉടമകളാണ് അസ്‌ക്വയര്‍ ഫുഡ്‌സ് ആന്റ് ബിവറേജസ്.

സഹോദരന്മാരായ ആകാശ് അഗര്‍വാളും ആഷിഷ് അഗര്‍വാളും ചേര്‍ന്നാരംഭിച്ച സോഫിന്റെ ഉല്‍പന്നങ്ങള്‍ ഇ-കോമേഴ്‌സ്, ക്വിക് കോമേഴ്‌സ് സൈറ്റുകളിലൂടെയാണ് വില്‍പന നടത്തുന്നത്. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ 40 ശതമാനം മൊത്ത വരുമാനം ഉണ്ടായിട്ടുണ്ട്.

കോവിഡാനന്തര കാലത്ത് സ്‌പൈസ് ബ്രാന്റുകളുടെ ശുചിത്വമാര്‍ന്ന ഉല്‍പാദന, വിതരണ മേഖല വലിയ സാധ്യതയുള്ള വ്യവസായമാണെന്നു തിരിച്ചറിഞ്ഞാണ് പ്രമുഖ ഓണ്‍ലൈന്‍ ബ്രാന്റായ സോഫില്‍ നിക്ഷേപിക്കാന്‍ തയാറായതെന്ന് ജെഎം ഫിനാന്‍ഷ്യല്‍ സിഇഒ യും മാനേജിംഗ് ഡയറക്ടറുമായ ഡാരിയസ് പാണ്ടോലെ പറഞ്ഞു.

ഏറ്റവും ആധുനികമായ തങ്ങളുടെ പ്ലാന്റ് മനുഷ്യ ഇടപെടല്‍ പരമാവധി കുറച്ച് ഏതാണ്ട് പൂര്‍ണമായിത്തന്നെ യന്ത്ര സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍ണ്ണായകമായ വളര്‍ച്ചയാണു നേടിയതെന്നും സോഫ് മാനേജിംഗ് ഡയറക്ടര്‍ ആകാശ് അഗര്‍വാള്‍ പറഞ്ഞു.

X
Top