കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

1,524 കോടി രൂപയുടെ ഓർഡറുകൾ നേടി ജെഎംസി പ്രൊജക്‌ട്‌സ്

മുംബൈ: നിർമാണ, ജല വിഭാഗങ്ങളിലായി 1,524 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടിയതായി ജെഎംസി പ്രോജക്ട്‌സ് ലിമിറ്റഡ് (ജെഎംസി) വ്യാഴാഴ്ച അറിയിച്ചു. ഈ ഓർഡറിൽ 1,012 കോടി രൂപ മൂല്യമുള്ള ഏഷ്യയിലെ ഇന്റഗ്രേറ്റഡ് എയർപോർട്ട് വികസനത്തിനായുള്ള എൻജിനീയറിങ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ പ്രോജക്ട് ഉൾപ്പെടുന്നുവെന്ന് കൽപ്പതരു പവർ ട്രാൻസ്മിഷൻ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ജെഎംസി പ്രസ്താവനയിൽ പറഞ്ഞു.

ഇതിന് പുറമെ ഇന്ത്യയിൽ 370 കോടി രൂപയുടെ ജലപദ്ധതികൾക്കും 142 കോടിയുടെ ബി ആൻഡ് എഫ് (കെട്ടിടങ്ങളും ഫാക്ടറികളും) പദ്ധതികൾക്കുമുള്ള ഓർഡറും തങ്ങൾ ലഭിച്ചതായി ജെഎംസി പ്രൊജക്‌ട്‌സ് അറിയിച്ചു. പുതിയ ഓർഡർ വിജയങ്ങളിൽ തങ്ങൾ സന്തുഷ്ടരാണെന്നും ഇവ തങ്ങളുടെ ഓർഡർ ബുക്കിനെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ജെഎംസി സിഇ എസ്‌കെ ത്രിപാഠി പറഞ്ഞു.

ഇന്ത്യയിലെ മുൻനിര സിവിൽ കൺസ്ട്രക്ഷൻ, ഇൻഫ്രാസ്ട്രക്ചർ ഇപിസി കമ്പനികളിലൊന്നാണ് ജെഎംസി പ്രോജക്ട്സ് (ഇന്ത്യ) ലിമിറ്റഡ് (ജെഎംസി). ഈ ഓർഡർ ലഭിച്ച വാർത്തയ്ക്ക് പിന്നാലെ കമ്പനിയുടെ ഓഹരികൾ 4.78 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 89.95 രൂപയിലെത്തി.

X
Top