കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

200 കോടി സമാഹരിക്കാൻ ജെഎംസി പ്രോജക്‌ട്‌സ്

മുംബൈ: ധന സമാഹരണം നടത്താൻ ഒരുങ്ങി ജെഎംസി പ്രോജക്‌ട്‌സ് (ഇന്ത്യ). പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ (എൻ‌സി‌ഡി) ഇഷ്യു ചെയ്യുന്നതിലൂടെ 200 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തിൽ കമ്പനിയുടെ ലിസ്റ്റ് ചെയ്ത, റിഡീം ചെയ്യാവുന്ന നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 200 കോടി രൂപ വരെ സമാഹരിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി ജെഎംസി പ്രോജക്ട്സ് (ഇന്ത്യ) ഒരു എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു. ബാധകമായ നിയമങ്ങൾക്കനുസരിച്ച് ഓഹരി ഉടമകൾ അംഗീകരിച്ച കടമെടുക്കൽ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് ഒന്നോ അതിലധികമോ തവണകളായി ആയിരിക്കും ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുകയെന്ന് കമ്പനി കൂട്ടിച്ചേർത്തു.

എൻസിഡികൾ ഇഷ്യു ചെയ്യുന്നതിനുള്ള നിബന്ധനകൾ അന്തിമമാക്കുന്നതുൾപ്പെടെ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ മാനേജ്‌മെന്റ് കമ്മിറ്റിയെ ബോർഡ് അധികാരപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.

ഒരു പ്രമുഖ സിവിൽ കൺസ്ട്രക്‌ഷൻ, ഇൻഫ്രാസ്ട്രക്ചർ ഇപിസി കമ്പനിയാണ് കൽപ്പതരു പവർ ട്രാൻസ്മിഷന്റെ ഉപസ്ഥാപനമായ ജെഎംസി പ്രോജക്ട്സ് (ഇന്ത്യ) (ജെഎംസി).

X
Top