ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ജോസ് ജോസഫ് കാട്ടൂർ സൗത്ത് ഇന്ത്യൻ ബാങ്ക് അഡിഷണൽ ഡയറക്ടർ

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്വതന്ത്ര ചുമതലയുള്ള അഡിഷണൽ ഡയറക്ടറായി (നോൺ എക്സിക്യൂട്ടീവ്) ജോസ് ജോസഫ് കാട്ടൂർ ഈ മാസം 18 മുതൽ നിയമിതനായി. മൂന്ന് വർഷത്തേക്കാണ് നിയമനം.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എൻഫോഴ്‌സ്‌മെന്റ്, കോർപ്പറേറ്റ് സ്ട്രാറ്റജി, കറൻസി, എച്ച് ആർ വകുപ്പുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള ജോസ് ജോസഫിന്, ബാങ്കിങ് മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുണ്ട്.

വാർട്ടൻ യൂണിവേഴ്സിറ്റിയിൽനിന്നും അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം പൂർത്തീകരിച്ചിട്ടുണ്ട്. റൂറൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദത്തിന് പുറമേ ഐഐബിയിൽ സർട്ടിഫൈഡ് അസോസിയേറ്റ്, എൽഎൽബി, ബിഎസ്സി ബിരുദം എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.

റിസീവബിൾ എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ (ആർഎക്സ്ഐഎൽ) സ്വതന്ത്ര ഡയറക്ടറായും നിയമ സഹായം നൽകുന്ന ഒരു പ്രമുഖ സ്ഥാപനത്തിന്റെ സീനിയർ കൺസൽട്ടന്റായും അദ്ദേഹം പ്രവർത്തിച്ചു വരുന്നു.

X
Top