Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഐപിഒ 2024 ല്‍ നടത്തുമെന്ന് ജോയ് ആലുക്കാസ്

കൊച്ചി: പ്രതികൂല വിപണി സാഹചര്യങ്ങള്‍, ഓഫീസുകളുടെ മാറ്റം എന്നിവ കാരണമാണ് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) മാറ്റവയ്ക്കാന്‍ നിര്‍ബന്ധിതരായതെന്ന് ജോയ് ആലുക്കാസ് മാനേജിംഗ് ഡയറക്ടര്‍ ആലുക്കാസ് വര്‍ഗീസ് ജോയ്. 2024 ല്‍ ഐപിഒ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ജ്വല്ലറി ശൃംഖലയായ ജോയ്ആലുക്കാസ് ഇന്ത്യ, ഈ വര്‍ഷം നടത്താനിരുന്ന 2,300 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് മാറ്റിവച്ചിരുന്നു.

ഇത് രണ്ടാം തവണയാണ് ജ്വല്ലറി ശൃംഖല ഐപിഒയില്‍ നിന്നും പിന്മാറുന്നത്. 2011ല്‍ 650 കോടി രൂപയുടെ ഐപിഒയ്ക്ക് ഫയല്‍ സമര്‍പ്പിച്ചെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിച്ചു. ‘നിരവധി ചെറിയ ഘടകങ്ങള്‍ കാരണമാണ് ഐപിഒ ഉപേക്ഷിച്ചത്. വിപണി സാഹചര്യങ്ങള്‍ അത്ര അനുകൂലമല്ല. കൂടാതെ, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഷോറൂമുകള്‍ അധികമായി. ഇന്ത്യയിലെ ചില ഓഫീസുകള്‍ മാറ്റാനുള്ള പ്രക്രിയയിലാണ് ഇപ്പോള്‍, ” ജോയ് ആലുക്കാസ് എംഡി അറിയിച്ചു.

കൂടുതല്‍ മെച്ചപ്പെട്ട കണക്കുകളോടെയായിരിക്കും ഇനി ഐപിഒ നടത്തുക. തുക എത്രയെന്ന് വ്യക്തമാക്കാനാകില്ലെങ്കിലും 2024 ല്‍ ആയിരിക്കും പ്രാരംഭ ഓഫറിംഗ്. സ്വര്‍ണ്ണവിലയിലെ ചാഞ്ചാട്ടമാണ് ഐപിഒ മാറ്റാന്‍ കാരണമായതെന്ന റിപ്പോര്‍ട്ട് ജോയ് ആലുക്കാസ് നിഷേധിക്കുന്നു.

എല്ലാ ഇന്ത്യന്‍ ജ്വല്ലറികളും 2022 ല്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണവിപണിയാണ് നിലവില്‍ ഇന്ത്യ. വിലവര്‍ധനവ് കാരണം മഞ്ഞലോഹത്തിന്റെ ഉപഭോഗം രാജ്യത്ത് മൂന്ന് ശതമാനത്തോളം ഇടിഞ്ഞിരുന്നു.

കേരളത്തില്‍ നിന്നുള്ള ജോയ് ആലുക്കാസിന് നിലവില്‍ രാജ്യത്തെ 68 നഗരങ്ങളില്‍ ഷോറൂമുകളുണ്ട്. സമാഹരിക്കുന്ന തുകയില്‍ നിന്നും 14 ബില്യണ്‍ രൂപ കടബാധ്യതകള്‍ മൂന്‍കൂട്ടി തീര്‍ക്കുന്നതിന് ഉപയോഗിക്കുമെന്ന് ഐപിഒ പേപ്പറില്‍ കമ്പനി അറിയിച്ചിരുന്നു. എഡില്‍വേയ്സ്, മോതിലാല്‍ ഓസ്വാള്‍, ഹൈതോങ് സെക്യൂരിറ്റീസ്, എസ്ബിഐ കാപിറ്റല്‍ മാര്‍ക്കറ്റ്സ് എന്നിവരെ ഐപിഒ ബുക്ക് റണ്ണര്‍മാരായി നിയമിക്കുകയും ചെയ്തു.

പിന്നീടായിരുന്നു പിന്മാറ്റം.

X
Top