ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

നിലവില്‍ മാന്ദ്യ സൂചനയില്ലെന്ന് ജെ പി മോര്‍ഗന്‍

ന്യൂയോര്‍ക്ക്: യുഎസ് സമ്പദ് വ്യവസ്ഥ ഇപ്പോഴും ആരോഗ്യകരമായി തുടരുകയാണെന്നും മാന്ദ്യം സംഭവിക്കുകയാണെങ്കില്‍ അത് 2024 ല്‍ ആയിരിക്കുമെന്നും ജെപി മോര്‍ഗന്‍. ജെപി മോര്‍ഗന്‍ പറയുന്നതനുസരിച്ച്, വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച ഇപ്പോഴും ‘ആരോഗ്യകരമാണ്’.

‘മിതമായ, താഴ്ന്ന’ സാമ്പത്തിക വളര്‍ച്ചയുടെ ഒരു കാലയളവ് സംജാതാമാകാം. എങ്കിലും മാന്ദ്യം സംഭവിക്കുകയാണെങ്കില്‍ അത് 2024 കലണ്ടര്‍ വര്‍ഷത്തില്‍ മാത്രമാകും. വളര്‍ച്ച കുറയുന്നത് മാന്ദ്യമായി വ്യാഖ്യാനിക്കാനാകില്ലെന്നും നിക്ഷേപ ബാങ്ക് അറിയിച്ചു.

എക്കാലത്തേയും ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാനായി യുഎസ് ഫെഡ് റിസര്‍വ് നിരന്തരം പലിശ നിരക്കുയര്‍ത്തുകയാണ്.ഈ പശ്ചാത്തലത്തിലാണ് മാന്ദ്യഭീതി ഉയര്‍ന്നത്. അതേസമയം ഏവരേയും അത്ഭുതപ്പെടുത്തി തൊഴില്‍ നിരക്കും വളര്‍ച്ചയും ഉയര്‍ന്നു.

ഈ പശ്ചാത്തലത്തില്‍ വീണ്ടും നിരക്ക് വര്‍ധന വേണ്ടിവരുമെന്ന് ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവല്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ചയാണ് യുഎസ് ജൂലൈ പണപ്പെരുപ്പ നിരക്ക് പുറത്തുവിടുക.അതിന് മുന്നോടിയായാണ് ജെപി മോര്‍ഗന്റെ നിഗമനം പുറത്തുവന്നിരിക്കുന്നത്.

മാന്ദ്യം സംഭവിക്കുകയാണെങ്കില്‍ അത് 2023 അവസാനമായിരിക്കുമെന്ന് ബോഫ (ബാങ്ക് ഓഫ് അമേരിക്ക) നേരത്തെ പറഞ്ഞിരുന്നു.

X
Top