ആഗോള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ആയ ജെപി മോര്‍ഗന്‍ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്റസ്‌ട്രീസിന് നല്‍കിയിരിക്കുന്ന ഓവര്‍വെയിറ്റ് എന്ന റേറ്റിംഗ് നിലനിര്‍ത്തി.
ഓഹരി വില ആകര്‍ഷകമായ റിസ്‌ക്-റിവാര്‍ഡ് അനുപാതത്തിലാണ് ഇപ്പോഴുള്ളത് എന്നാണ് ജെപി മോര്‍ഗന്‍ വിലയിരുത്തുന്നത്. വിവിധ ബിസിനസുകളിലായി നടത്തിയിരിക്കുന്ന 4500 കോടി ഡോളര്‍ മൂലധന നിക്ഷേപത്തിന്റെ മുഴുവന്‍ ഗുണങ്ങളും 2024-25 സാമ്പത്തിക വര്‍ഷത്തോടെ റിലയന്‍സിന് ലഭിച്ചുതുടങ്ങുമെന്നാണ് ജെപി മോര്‍ഗന്‍ പറയുന്നത്.
മാര്‍ച്ചിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും റിലയന്‍സ് ഓഹരി വില 11 ശതമാനമാണ് ഉയര്‍ന്നത്. അതേ സമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ നിഫ്‌റ്റിയേക്കാള്‍ ദുര്‍ബലമായ പ്രകടനമാണ് റിലയന്‍സ് കാഴ്‌ച വെച്ചത്.
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലിസ്റ്റിംഗും അടുത്ത വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ റീട്ടെയില്‍ ബിസിനസിനെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളും ഉണ്ടാകുന്നതോടെ ഓഹരി മികച്ച പ്രകടനം കാഴ്‌ച വെക്കാന്‍ സാധ്യതയുണ്ടെന്ന് ജെപി മോര്‍ഗന്‍ വിലയിരുത്തുന്നു.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 2960 രൂപയിലേക്ക് ഈ ഓഹരി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ജെപി മോര്‍ഗന്റെ നിഗമനം.
2475 രൂപ നിലവാരത്തിലാണ് ഈ ഓഹരി ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്.