Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

നടപ്പ് വര്‍ഷത്തില്‍ ഇന്ത്യ ശക്തമായ ഏറ്റെടുക്കലുകള്‍ക്കും ലയനത്തിനും സാക്ഷ്യം വഹിക്കും-ജെപി മോര്‍ഗന്‍

ന്യൂഡല്‍ഹി: നിക്ഷേപകരും സ്ഥാപനങ്ങളും വൈവിധ്യവത്ക്കരണത്തിന് മുതിരുന്നതിനാല്‍ നടപ്പ് വര്‍ഷത്തില്‍ ശക്തമായ ഏറ്റെടുക്കലുകള്‍ക്കും ലയനങ്ങള്‍ക്കും സാധ്യതയുണ്ട്, ജെപി മോര്‍ഗന്‍ പറയുന്നു. രാജ്യത്തെ ബാങ്കുകളും ഡീല്‍ മെയ്ക്കര്‍മാരും 2023 ലും സജീവമാകുമെന്ന് ജെപി മോര്‍ഗന്‍ എം ആന്‍ഡ് എ ഫോര്‍ ഇന്ത്യ മേധാവി നിതിന്‍ മഹേശ്വരി പറഞ്ഞു. 2022 ല്‍ 191 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കലും ലയനവുമാണ് നടന്നത്.

അത്രയും വരില്ലെങ്കിലും 2023 ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. ‘ഇന്ത്യയിലേക്ക് മൂലധനം ഒഴുകുന്നത് തുടരും,” മഹേശ്വരി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഓസ്ട്രേലിയ,ജപ്പാന്‍ എന്നിവിടങ്ങളില്‍ മത്സരം മുറുകുന്നതും ചൈനയിലെ മൂലധന വിന്യാസ വെല്ലുവിളികളുമാണ് ഇന്ത്യയ്ക്ക് അനുകൂലമാവുക.

അദാനി ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ വിഘാതം സൃഷ്ടിച്ചെങ്കിലും ഇന്ത്യ ആഗോള മൂലധനത്തിന്റെ ലക്ഷ്യസ്ഥാനമായി മാറിയിട്ടുണ്ട്. സീറോ കോവിഡ് നയവും സ്വകാര്യ സംരഭങ്ങള്‍ക്കുനേരെയുണ്ടായ അടിച്ചമര്‍ത്തലും കാരണം ചൈന നിക്ഷേപം ആകര്‍ഷിക്കാന്‍ പാടുപെടുകയാണ്.

ജപ്പാനിലും സ്ഥിതി മോശമാണ്. അതേസമയം ബ്ലാക്ക്‌സ്‌റ്റോണ്‍ ഇന്‍കോര്‍പറേഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ ഇന്ത്യന്‍ കമ്പനികളില്‍ പങ്കാളിത്തത്തിന് ശ്രമിക്കുന്നു. നടപ്പ് വര്‍ഷത്തില്‍ 500 മില്യണും 2 ബില്യണുമിടയിലുള്ള ഡീലുകളാണ് മഹേശ്വരി ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്.

അതില്‍ ഏറെയും ആരോഗ്യ പരിപാലനം, ഊര്‍ജ്ജം, അടിസ്ഥാന സൗകര്യവികസനം, സ്്‌പെഷ്യാലിറ്റി നിര്‍മ്മാണ്, സാങ്കേതിക വിദ്യ എന്നിവയിലായിരിക്കും.

X
Top