ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കില്‍ കണ്ണുവച്ച് ജെപി മോര്‍ഗന്‍,പിഎന്‍സി ഫിനാന്‍ഷ്യല്‍

ന്യൂയോര്‍ക്ക്: പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ ഏറ്റെടുക്കാന്‍ തയ്യാറായി ജെപി മോര്‍ഗന്‍ ചേസ് ആന്റ് കമ്പനിയും പിഎന്‍സി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പും. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക്കിന്റെ വില്‍പന ഈ വരാന്ത്യത്തില്‍ തന്നെ നടക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ചയ്ക്കകം അന്തിമ ബിഡ് സമര്‍പ്പിക്കാന്‍ ജെപി മോര്‍ഗന്‍, പിഎന്‍സി ഫിനാന്‍ഷ്യല്‍ ബാങ്കുകളോട് എഫ്ഡിഐസി ആവശ്യപ്പെട്ടിട്ടുണ്ട്.

സമര്‍പ്പിച്ച ബിഡുകളുടെ അടിസ്ഥാനത്തില്‍ ലേലത്തിന്റെ അടുത്തഘട്ടം നടക്കും. 11 ബാങ്കുകളുടെ ഒരു സംഘം മാര്‍ച്ചില്‍ ഫസ്റ്റ് റിപ്പബ്ലിക്കില്‍ 30 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. ജെപി മോര്‍ഗന്‍ ചേസ് & കമ്പനി, സിറ്റിഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, വെല്‍സ് ഫാര്‍ഗോ, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവ ഉള്‍പ്പടെയാണിത്.

അതേസമയം, ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ റിസീവര്‍ഷിപ്പിന് കീഴില്‍ കൊണ്ടുവരാന്‍ യുഎസ് ബാങ്കിംഗ് റെഗുലേറ്റര്‍ തയ്യാറെടുക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ബാങ്കിന്റെ സ്ഥിതി വഷളായതായും സ്വകാര്യ മേഖലയിലൂടെ രക്ഷാപ്രവര്‍ത്തനം ഇനി സാധ്യമല്ലെന്നും യുഎസ് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എഫ്ഡിഐസി) കരുതുന്നു. എഫ്ഡിഐസി ഉദ്യോഗസ്ഥരും ട്രഷറി വകുപ്പും ഫെഡറല്‍ റിസര്‍വ്വും ചര്‍ച്ചകള്‍ ഏകോപിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് റിപ്പോര്‍ട്ട്.

എഫ്ഡിഐസിയുടെ ഇന്‍ഷുറന്‍സ് ഫണ്ടില്‍ റിസീവര്‍ഷിപ്പ് ബില്യണ്‍ ഡോളര്‍ ഇടിവുണ്ടാക്കും. നേരത്തെ സിലിക്കണ്‍ വാലി ബാങ്കിന്റേയും സിഗ്നേച്ചര്‍ ബാങ്കിന്റേയും രക്ഷാപ്രവര്‍ത്തനത്തിന് എഫ്ഡിഐസി 23 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചിരുന്നു.

X
Top