
മുംബൈ: എൻസിഡി ഇഷ്യൂ വഴി ധന സമാഹരണം നടത്താൻ ജിൻഡാൽ സ്റ്റെയിൻലെസിന് ബോർഡിന്റെ അംഗീകാരം ലഭിച്ചു. നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകൾ (എൻസിഡി) ഇഷ്യൂ ചെയ്യുന്നതിലൂടെ 99 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
10 ലക്ഷം രൂപ മുഖവിലയുള്ള 990 ലിസ്‌റ്റ് ചെയ്‌ത, സുരക്ഷിതമല്ലാത്ത, റിഡീം ചെയ്യാവുന്ന എൻസിഡികൾ സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ഇഷ്യൂ ചെയ്യുന്നതിന് ബോർഡ് അനുമതി നൽകിയതായി ജിൻഡാൽ സ്റ്റെയിൻലെസ് (ജെഎസ്എൽ) റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. പ്രതിവർഷം 8.62% കൂപ്പൺ നിരക്കുള്ള എൻസിഡികളുടെ കാലാവധി 48 മാസമാണ്.
നിലവിലുള്ള കടത്തിന്റെ തിരിച്ചടവ്, മൂലധനച്ചെലവിന്റെ ഭാഗിക ധനസഹായം, ദീർഘകാല പ്രവർത്തന മൂലധന ആവശ്യകതകൾ, കഴിഞ്ഞ ആറ് മാസത്തെ മൂലധനച്ചെലവിന്റെ റീഇംബേഴ്‌സ്‌മെന്റ് എന്നിവയ്ക്കായി ഫണ്ട് വിനിയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു.
പ്രതിവർഷം 1.1 ദശലക്ഷം ടൺ ശേഷിയുള്ള പ്രമുഖ സ്റ്റെയിൻലെസ് സ്റ്റീൽ നിർമ്മാതാവാണ് ജിൻഡാൽ സ്റ്റെയിൻലെസ്. ഒഡീഷയിലാണ് ഇതിന്റെ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.13% ഉയർന്ന് 321.32 കോടി രൂപയായി വർധിച്ചിരുന്നു.