ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

മോണറ്റ് പവര്‍ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാന്‍ ജെഎസ്പിഎല്‍ 1,500 കോടി രൂപ നിക്ഷേപിക്കും

ന്യൂഡല്‍ഹി: അടുത്തിടെ ഏറ്റെടുത്ത മോണറ്റ് പവര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ 1,500 കോടി രൂപ വരെ നിക്ഷേപിക്കുമെന്ന് ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് (ജെഎസ്പിഎല്‍). കമ്പനി മാനേജിംഗ് ഡയറക്ടര്‍ ബിംലേന്ദ്ര ഝാ അറിയിച്ചതാണിക്കാര്യം. അടുത്ത 12 മുതല്‍ 18 മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപം നടത്തും.

2022 ഡിസംബറിലാണ് കടബാധ്യതയുള്ള മോണറ്റ് പവര്‍, ഉരുക്ക് നിര്‍മ്മാതാവ് സ്വന്തമാക്കിയത്. 410 കോടി രൂപയുടേതായിരുന്നു ഇടപാട്. 1,050 മെഗാവാട്ട് (MW) കല്‍ക്കരി അധിഷ്ഠിത വൈദ്യുത പ്ലാന്റായ മോണറ്റ് പവര്‍ നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതിയാണ്. ഒഡീഷയിലെ അംഗുലിലെ ജെഎസ്പിഎല് സ്റ്റീല്‍ പ്ലാന്റിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ 1,500 കോടി രൂപയുടെ പുതിയ നിക്ഷേപം ഞങ്ങള്‍ നടത്തും. അടുത്ത 12-18 മാസത്തിനുള്ളില്‍ തുക നിക്ഷേപിക്കും,് ഝാ പിടിഐയോട് പറഞ്ഞു. പൂര്‍ത്തിയായായില്‍ അംഗുലിലെ ജെഎസ്പിഎല്‍ സ്റ്റീല്‍ പ്ലാന്റിന് പ്രൊജക്ട് വൈദ്യുതി പ്രദാനം ചെയ്യും.

ആസ്തി വിപുലീകരണ ഘട്ടത്തിലാണ് നിലവില്‍ അംഗുല്‍, ജെഎസ്പിഎല്‍ പ്ലാന്റുള്ളത്. മോണറ്റ് പവറിന് ആവശ്യമായ കല്‍ക്കരി ജെഎസ്പിഎല്‍ ഉക്താല്‍ ബി1,ബി2 ഖനികളില്‍ നിന്ന് കണ്ടെത്തും. 347 ദശലക്ഷം ടണ്‍ കരുതല്‍ ശേഖരവുമുള്ള രണ്ട് കല്‍ക്കരി ബ്ലോക്കുകളും അംഗുലില്‍ ജെഎസ്പിഎല്‍ സ്വന്തമാക്കിയിട്ടുണ്ട്.

X
Top