വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

604 കോടിയുടെ ഏറ്റെടുക്കലിനൊരുങ്ങി ജെഎസ്ഡബ്ല്യു സിമന്റ്

മുംബൈ: സ്പ്രിംഗ്‌വേ മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുഴുവൻ ഓഹരികളും ഏറ്റെടുക്കാൻ ഒരുങ്ങി ജെഎസ്ഡബ്ല്യു സിമന്റ്. ഇതിനായി കമ്പനി ഇന്ത്യ സിമന്റ്‌സ് ലിമിറ്റഡുമായി ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെട്ടു. ഇന്ത്യ സിമന്റ്‌സിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ് സ്പ്രിംഗ്‌വേ മൈനിംഗ്.

604 കോടി രൂപയാണ് നിർദിഷ്ട ഇടപാടിന്റെ മൂല്യം. ഇടപാടിലൂടെ ഇന്ത്യാ സിമന്റ്‌സിന് അഡ്വാൻസായി 127 കോടി രൂപ ലഭിക്കും. കരാറിലെ ചില വ്യവസ്ഥകൾക്കും അനുമതികൾക്കും വിധേയമായി ഓഹരി ഏറ്റെടുക്കൽ 2022 ഡിസംബർ 31-നകം പൂർത്തിയാകുമെന്ന് പ്രതീഷിക്കുന്നു.

മധ്യപ്രദേശിലെ പന്ന ജില്ലയിൽ സ്പ്രിംഗ്‌വേ മൈനിങ്ങിന് ചുണ്ണാമ്പുകല്ല് വഹിക്കുന്ന ഭൂമിയുണ്ട്. കൂടാതെ സംസ്ഥാനത്തെ ദാമോ ജില്ലയിൽ ഒരു സിമന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കടം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ ഓഹരി വിൽപ്പനയെന്ന് ഇന്ത്യ സിമന്റ്‌സ് അറിയിച്ചു. 3,000 കോടി രൂപയിലധികം വരുന്ന ദീർഘകാല കടം വീട്ടാൻ ഇന്ത്യ സിമന്റ്‌സ് ഈ വരുമാനം ഉപയോഗിക്കും.

ജെഎസ്ഡബ്ല്യു സിമെന്റിന് പുറമെ സ്പ്രിംഗ്‌വേ മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്, അൾട്രാടെക് സിമന്റ് എന്നി കമ്പനികൾ രംഗത്തുണ്ടായിരുന്നു. ഇന്ത്യ സിമന്റ്‌സിന്റെ ഓഹരികൾ 5.6 ശതമാനം ഇടിഞ്ഞ് 259.15 രൂപയിലെത്തി.

X
Top