ന്യൂഡൽഹി: ഒഡീഷയിൽ 700 മെഗാവാട്ട് താപവൈദ്യുത പദ്ധതി വികസിപ്പിക്കുന്ന ഇൻഡ്-ബാരത്ത് എനർജി (ഉത്കൽ) ലിമിറ്റഡ് ഏറ്റെടുക്കാനുള്ള നിർദ്ദേശം നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ അംഗീകരിച്ചതായി ജെഎസ്ഡബ്ല്യു എനർജി അറിയിച്ചു. നിർമ്മാണത്തിലിരിക്കുന്ന 700 മെഗാവാട്ടിന്റെ താപവൈദ്യുത നിലയത്തിന്റെ ഉടമയാണ് ഇൻഡ്-ബാരത്ത്. അതേസമയം ഇന്ത്യയിലെ പ്രമുഖ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ മുൻ നിര കമ്പനിയാണ് ജെഎസ്ഡബ്ല്യു എനർജി.
2019 ഒക്‌ടോബർ 14-ന് ക്രെഡിറ്റേഴ്‌സ് കമ്മിറ്റി അംഗീകരിച്ച ഇൻഡ്-ബാരത്ത് എനർജി (ഉത്കൽ) (ഇൻഡ്-ബാരത്ത്) എന്ന കമ്പനി സമർപ്പിച്ച റെസല്യൂഷൻ പ്ലാനിന് ഹൈദരാബാദിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അംഗീകാരം ലഭിച്ചതായും, 2022 ജൂലൈ 25 നാണ് ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചതെന്നും ജെഎസ്ഡബ്ല്യു എനർജി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കമ്പനിയുടെ ഓഹരികൾ 1.75 ശതമാനത്തിന്റെ നേട്ടത്തിൽ 226.80 രൂപയിലാണ് വ്യാപാരം നടത്തുന്നത്.