മുംബൈ: മുൻവർഷത്തെ അപേക്ഷിച്ച് 2022 സെപ്തംബർ പാദത്തിൽ ജെഎസ്ഡബ്ല്യു എനർജിയുടെ ഏകീകൃത അറ്റാദായം 37 ശതമാനം ഉയർന്ന് 466 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 339 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.
ഈ പാദത്തിൽ മൊത്ത വരുമാനം മുൻവർഷത്തെ 2,237 കോടിയിൽ നിന്ന് 16 ശതമാനം വർധിച്ച് 2,596 കോടി രൂപയായി. ഒപ്പം കാപെക്‌സിന്റെ വർദ്ധിച്ചുവരുന്ന വളർച്ച കാരണം അധിക കടമെടുത്തതിനാൽ കമ്പനിയുടെ സാമ്പത്തിക ചെലവ് 7 ശതമാനം വർധിച്ച് 204 കോടി രൂപയായി.
പ്രസ്തുത പാദത്തിലെ കമ്പനിയുടെ ദീർഘകാല വിൽപ്പന 6,481 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. എന്നാൽ മർച്ചന്റ് മാർക്കറ്റ് ഡിമാൻഡ് ദുർബലമായതിനാൽ ഈ പാദത്തിലെ ഹ്രസ്വകാല വിൽപ്പന 194 ദശലക്ഷം യൂണിറ്റിൽ നിന്ന് 236 ദശലക്ഷം യൂണിറ്റിലെത്തി. പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ കൺവെർട്ടിബിൾ അല്ലാത്ത കടപ്പത്രങ്ങൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,500 കോടി രൂപ വരെ ദീർഘകാല ഫണ്ട് സമാഹരിക്കുന്നതിന് ബോർഡ് അനുമതി നൽകി.
ഒരു പവർ കമ്പനിയാണ് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡ് . വൈദ്യുതി ഉൽപ്പാദനം, ട്രാൻസ്മിഷൻ, പവർ ട്രേഡിംഗ്, ഖനനം, ഉപകരണ നിർമ്മാണം എന്നീ മേഖലകളിൽ കമ്പനി ശ്രദ്ധ കേന്ദ്രികരിക്കുന്നു.