Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

30.60 മില്യൺ ഡോളർ സമാഹരിക്കാൻ ജെഎസ്ഡബ്ല്യു എനർജി

മുംബൈ: മൂന്ന് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ബോണ്ടുകളുടെ വിൽപ്പനയിലൂടെ 2.50 ബില്യൺ രൂപ (30.60 ദശലക്ഷം ഡോളർ) സമാഹരിക്കാനാണ് ഇന്ത്യയുടെ ജെഎസ്ഡബ്ല്യു എനർജി പദ്ധതിയിടുന്നതെന്ന് മൂന്ന് മർച്ചന്റ് ബാങ്കർമാർ ബുധനാഴ്ച പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വർഷത്തെ എം‌സി‌എൽ‌ആർ നിരക്കിനേക്കാൾ അഞ്ച് ബേസിസ് പോയിന്റ് കൂടുതലുള്ള ഒരു വാർഷിക കൂപ്പൺ നിരക്ക് ഈ ബോണ്ടുകൾക്ക് കമ്പനി നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബോണ്ടുകളുടെ ഇഷ്യുവുമായി ബന്ധപ്പെട്ട് കമ്പനി ബാങ്കർമാരിൽ നിന്നും നിക്ഷേപകരിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്ച പ്രതിബദ്ധതാ ബിഡുകൾ ക്ഷണിച്ചതായും. ഇഷ്യു സബ്‌സ്‌ക്രിപ്‌ഷൻ കാലാവധി സെപ്റ്റംബർ 30 ന് അവസാനിക്കുമെന്നും ബാങ്കർമാർ വ്യക്തമാക്കി. ഈ ബോണ്ടുകൾക്ക് ഇന്ത്യ റേറ്റിംഗ് AA എന്ന് റേറ്റുചെയ്തിതിട്ടുണ്ട്.

ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പവർ കമ്പനിയാണ് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡ്. ഇത് വൈദ്യുതി ഉൽപ്പാദനം, ട്രാൻസ്മിഷൻ, പവർ ട്രേഡിംഗ്, ഖനനം, ഉപകരണ നിർമ്മാണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. കൂടാതെ കമ്പനി പ്രതിവർഷം 13,594 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു.

X
Top