ന്യൂഡെൽഹി: ഉയർന്ന വരുമാനത്തിന്റെ പശ്ചാത്തലത്തിൽ, ജൂൺ പാദത്തിൽ അറ്റാദായം 179 ശതമാനം ഉയർന്ന് 560 കോടി രൂപയിലെത്തിയതായി അറിയിച്ച് ജെഎസ്ഡബ്ല്യു എനർജി. മുൻ വർഷത്തെ ഏപ്രിൽ-ജൂൺ കാലയളവിൽ അറ്റാദായം 201 കോടി രൂപയായിരുന്നെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അവലോകന പാദത്തിലെ മൊത്തം വരുമാനം 2021 ജൂൺ പാദത്തിലെ 1,860 കോടിയിൽ നിന്ന് 68 ശതമാനം വർധിച്ച് 3,115 കോടി രൂപയായി. ഹ്രസ്വകാല വിൽപ്പനയിൽ നിന്നുള്ള ഉയർന്ന സംഭാവന, വിജയനഗറിലെ സോളാർ കപ്പാസിറ്റി കൂട്ടിച്ചേർക്കൽ, കർച്ചം വാങ്‌ടൂവിൽ 45 മെഗാവാട്ട് അപ്‌റേറ്റിംഗ് എന്നിവയിൽ നിന്നുള്ള ഉയർന്ന സംഭാവനയാണ് വർദ്ധനവിന് പ്രാഥമികമായി കാരണമായതെന്ന് ജെഎസ്ഡബ്ല്യു എനർജി പറഞ്ഞു.
ഈ ത്രൈമാസത്തിലെ കമ്പനിയുടെ അടിസ്ഥാന സാമ്പത്തിക ചെലവ് 2.5 ശതമാനം കുറഞ്ഞ് 193 കോടി രൂപയായി. 2022 ജൂൺ പാദത്തിലെ ഏകീകൃത ആസ്തിയും ഏകീകൃത അറ്റ കടവും യഥാക്രമം 16,638 കോടി രൂപയും 7,720 കോടി രൂപയുമാണ്. കൂടാതെ ഈ പാദത്തിലെ കമ്പനിയുടെ ദീർഘകാല വിൽപ്പന 4,976 ദശലക്ഷം യൂണിറ്റാണ്.