ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 40,000 കോടി നിക്ഷേപത്തിന് JSW

ലക്ട്രിക് വാഹനങ്ങള്ക്കുള്ള ബാറ്ററികള് നിര്മിക്കുന്നതിനായി ഭീമന് നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയിലെ വന്കിട വ്യവസായ കമ്പനിയായ ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ്.

ഇലക്ട്രിക് വാഹനങ്ങളും ഇവയ്ക്കുള്ള ബാറ്ററിയും ഉള്പ്പെടെയുള്ള സംവിധാനങ്ങള് ഒരുക്കുന്നതിനായി 40,000 കോടി രൂപയുടെ നിക്ഷേപമാണ് ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് നടത്താനൊരുങ്ങുന്നത്.

ഒഡീഷയിലാണ് ഇലക്ട്രിക് വാഹനവും ബാറ്ററിയും നിര്മിക്കുന്നതിനുള്ള പ്ലാന്റ് ഒരുക്കുന്നത്.

ഒഡിഷയിലെ പ്രധാന പ്രദേശങ്ങളായ കട്ടക്, പരദീപ് എന്നീ പ്രദേശങ്ങളില് ഇലക്ട്രിക് വാഹന നിര്മാണവും ഇ.വി. ബാറ്ററി നിര്മാണ ശാലയും ഒരുക്കുന്നതിനായി ഒഡിഷ സര്ക്കാരുമായി ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് ധാരണാപത്രത്തില് ഒപ്പുവെച്ചതായാണ് റിപ്പോര്ട്ടുകള്.

50GWh ശേഷിയുള്ള ഇലക്ട്രിക് ബാറ്ററി പ്ലാന്റ്, ഇലക്ട്രിക് വാഹനങ്ങള്, ലിഥിയം റിഫൈനറി, കോപ്പര് സ്മെല്ട്ടര്, അനുബന്ധ ഉപകരണങ്ങള് എന്നിവയാണ് ഈ പ്ലാന്റുകളില് ഒരുക്കുന്നത്.

ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പിന്റെ ഈ പദ്ധതി യാഥാര്ഥ്യമാകുന്നതോടെ മൈക്രോ സ്മോള് ആന്ഡ് മീഡിയം എന്റര്പ്രൈസസ് മേഖലയില് വലിയ നേട്ടങ്ങള് ഉണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്.

ഇതിനുപുറമെ, ഓട്ടോ കോംപോണന്റ് വിതരണ ശൃംഖലയില് വലിയ സാധ്യതകള് തുറക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

പ്ലാന്റിന്റെ പ്രവര്ത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് 11,000 പൂതിയ തൊഴില് അവസരങ്ങളാണ് ഒരുങ്ങുന്നതെന്നും ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് അറിയിച്ചു.

ചൈനീസ് വാഹന നിര്മാതാക്കളായ സായിക് മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള എം.ജി. മോട്ടോഴ്സ് ഇന്ത്യയുടെ 35 ശതമാനം ഓഹരി സ്വന്തമാക്കി ഇക്കഴിഞ്ഞ ഡിസംബറിലാണ് സജ്ജന് ജിന്ഡാലിന്റെ നേതൃത്വത്തിലുള്ള ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് സ്വന്തമാക്കുന്നത്.

പുതിയ സാങ്കേതികവിദ്യകള് കൈമാറി സായിക് മോട്ടോഴ്സ് എം.ജിയില് പങ്കാളിത്തം തുടരുമെന്നാണ് അറിയിച്ചിരുന്നത്. വൈദ്യുതവാഹന മേഖലയിലാകും കമ്പനി കൂടുതല് ശ്രദ്ധകേന്ദ്രീകരിക്കുകയെന്നായിരുന്നു സൂചനകള്.

ഇരുകമ്പനികളും തമ്മിലുള്ള സഹകരണത്തിലൂടെ എത്തിയിട്ടുള്ള പണം എം.ജി. മോട്ടോഴ്സ് ഗുജറാത്തില് ഒരുക്കുന്ന രണ്ടാമത്തെ വാഹന പ്ലാന്റിലേക്ക് നിക്ഷേപിക്കുമെന്നായിരുന്നു സൂചനകള്.

കമ്പനിയുടെ പ്രതിവര്ഷ നിര്മാണം കപ്പാസിറ്റി മൂന്ന് ലക്ഷമാക്കി ഉയര്ത്താനാണ് എം.ജി. മോട്ടോഴ്സ് നിക്ഷേപം സ്വീകരിച്ചത്. നിലവില് 70,000 യൂണിറ്റാണ് നിര്മാണ ശേഷി. 2024 സമ്പത്തിക വര്ഷം അവസാനത്തോടെ നിര്മാണ ശേഷം 1.2 ലക്ഷം യൂണിറ്റായി ഉയര്ത്താനുള്ള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്.

സായിക് മോട്ടോഴ്സുമായുള്ള സഹകരണത്തിലൂടെ ഗ്രീന് മൊബിലിറ്റി എന്ന ആശയത്തില് ശ്രദ്ധകേന്ദ്രീകരിക്കാനും എം.ജി. മോട്ടോഴ്സിന്റെ പ്രവര്ത്തനങ്ങള് കൂടുതല് വ്യാപിപ്പിക്കാനും വഴിയൊരുക്കുമെന്നാണ് ജെ.എസ്.ഡബ്ല്യു മേധാവി അഭിപ്രായപ്പെട്ടിരുന്നത്.

പ്രാദേശികമായി നിര്മിക്കുന്ന ഉപകരണങ്ങള് ഉപയോഗിച്ച് വാഹനങ്ങള് നിര്മിക്കാനും ഉപയോക്താക്കള്ക്ക് കൂടുതല് പ്രധാന്യം നല്കുന്ന പ്രവര്ത്തനം ഉറപ്പാക്കുന്നതുമാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഇവര് അറിയിച്ചിരുന്നു.

X
Top