Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കർണാടകയിൽ 1 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ജെഎസ്ഡബ്ല്യു ഗ്രൂപ്പ്

മുംബൈ: വൈവിധ്യമാർന്ന കമ്പനിയായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് വരുന്ന അഞ്ച് വർഷത്തിനുള്ളിൽ കർണാടകയിൽ ഗ്രൂപ്പിന്റെ വിവിധ ബിസിനസുകളിലായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ചെയർമാൻ സജ്ജൻ ജിൻഡാൽ പറഞ്ഞു.

നിക്ഷേപം സ്റ്റീൽ, ഗ്രീൻ എനർജി, സിമൻറ്, പെയിന്റ് ബിസിനസ്സുകളിലും പുതിയ ഗ്രീൻഫീൽഡ് തുറമുഖത്തിന്റെ നിർമ്മാണത്തിലുമായിരിക്കുമെന്നും ജിൻഡാൽ പറഞ്ഞു. വിജയനഗർ സ്റ്റീൽ പ്ലാന്റ് പ്രവർത്തിക്കുന്ന സംസ്ഥാനത്ത് ഗ്രൂപ്പ് ഇതിനകം തന്നെ ഒരു ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

വ്യവസായങ്ങളുടെ വികസനത്തിൽ കർണാടക ഒരു മുൻ‌നിരക്കാരനാണെന്നും, കൂടാതെ സംസ്ഥാനം സംരംഭകത്വവും നൂതനത്വവും പരിപോഷിപ്പിക്കുന്ന ഒരു പക്വമായ ആവാസവ്യവസ്ഥ പ്രദാനം ചെയ്യുന്നത് തുടരുന്നതായും അദ്ദേഹം പറഞ്ഞു.

മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കൂട്ടായ്മയാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പ്. ഇന്ത്യ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ദക്ഷിണ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ സാന്നിദ്ധ്യമുള്ള ഗ്രൂപ്പ് സ്റ്റീൽ, എനർജി, മൈനിംഗ്, പോർട്ട്‌സ്, സിമന്റ് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കുന്നു.

X
Top