Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഫിൻലാൻഡ് ആസ്ഥാനമായുള്ള കൂൾബ്രൂക്കുമായി കൈകോർക്കുന്നു

കർണാടക : കർണാടകയിലെ വിജയനഗർ പ്ലാന്റിൽ കുറഞ്ഞ കാർബൺ എമിഷൻ സാങ്കേതികവിദ്യ നടപ്പിലാക്കാൻ ഫിൻലൻഡ് ആസ്ഥാനമായുള്ള സ്ഥാപനമായ കൂൾബ്രൂക്കുമായി സഹകരിച്ചതായി ജെ എസ് ഡബ്ല്യൂ ഗ്രൂപ്പ് അറിയിച്ചു.

2023-ൽ നെതർലാൻഡ്‌സിലെ ബ്രൈറ്റ്‌ലാൻഡ്‌സ് ചെമെലോട്ട് കാമ്പസിൽ റോട്ടോ ഡൈനാമിക് ടെക്‌നോളജിക്കായുള്ള വലിയ തോതിലുള്ള പൈലറ്റ് ടെസ്റ്റുകളുടെ ആദ്യ ഘട്ടം കൂൾബ്രൂക്ക് വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ പങ്കാളിത്തമെന്ന് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.

സ്റ്റീൽ, സിമന്റ് ഉൽപാദനത്തിൽ കുറഞ്ഞ കാർബൺ ഉദ്‌വമനം കൈവരിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ കർണാടകയിലെ വിജയനഗർ വർക്ക്‌സിലെ ജെ എസ് ഡബ്ല്യൂ-ന്റെ നിർമ്മാണ സൈറ്റുകളിൽ കൂൾബ്രൂക്ക്സ് റോട്ടോഡൈനാമിക് ഹീറ്റർ (RDH) സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിൽ ഈ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കും.

സ്റ്റീൽ, സിമന്റ് ഉൽപ്പാദനത്തിൽ ഉയർന്ന താപനിലയുള്ള വ്യാവസായിക പ്രക്രിയകൾക്ക് ഊർജ്ജം പകരാൻ ആർഡിഎച് സാങ്കേതികവിദ്യ പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉപയോഗിക്കുന്നു, ഇത് ഫോസിൽ ഇന്ധനങ്ങൾ കത്തിക്കേണ്ടതിന്റെ ആവശ്യകത ഗണ്യമായി കുറയ്ക്കുന്നു, ജെ എസ് ഡബ്ല്യൂ ഗ്രൂപ്പ് പറഞ്ഞു.

“പേറ്റന്റ് നേടിയ ഇലക്ട്രിക് സാങ്കേതികവിദ്യ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നതിലൂടെ ഉരുക്ക് ഉൽപാദനത്തിൽ ഗണ്യമായ ഡീകാർബണൈസേഷൻ സാധ്യമാക്കുന്നു.” കൂൾബ്രൂക്ക് സിഇഒ ജൂനാസ് റൗറാമോ പറഞ്ഞു.

23 ബില്യൺ ഡോളർ മൂല്യമുള്ള ജെ എസ് ഡബ്ല്യൂ ഗ്രൂപ്പിന് ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, സിമന്റ്, പെയിന്റ്‌സ്, സ്‌പോർട്‌സ്, വെഞ്ച്വർ ക്യാപിറ്റൽ തുടങ്ങിയ മേഖലകളിൽ സാന്നിധ്യമുണ്ട്.

X
Top