
മുംബൈ: ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ തുറമുഖ ബിസിനസായ ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ ഐപിഒക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. 2800 കോടി രൂപ പ്രാഥമിക വിൽപനയിലൂടെ സമാഹരിക്കുകയാണു ലക്ഷ്യം.
2010ൽ ജെഎസ്ഡബ്ല്യു എനർജി ഐപിഒ കഴിഞ്ഞതിനു ശേഷം ഗ്രൂപ്പിൽ നിന്നുള്ള ഐപിഒയാണിത്. രാജ്യത്തെ രണ്ടാമത്തെ വലിയ തുറമുഖ ഓപ്പറേറ്റർമാരാണ് ജെഎസ്ഡബ്ല്യു.
2022 ഡിസംബർ 31 വരെയുള്ള കണക്കുപ്രകാരം 153.43 ദശലക്ഷം ടൺ ചരക്കു കൈകാര്യം ചെയ്യാനുള്ള ശേഷി തുറമുഖത്തിനുണ്ട്.