Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

862 കോടി രൂപയുടെ കടം തിരിച്ചടച്ച് ജെഎസ്ഡബ്ല്യു പോർട്ട്സ്

മുംബൈ: 862 കോടി രൂപയുടെ കടം തിരിച്ചടച്ച് ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചറിന്റെ സ്വകാര്യ വാണിജ്യ തുറമുഖ ബിസിനസ്സായ ജെഎസ്ഡബ്ല്യു പോർട്ട്സ്. ആക്സിസ് ബാങ്ക്, കാനറ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഉൾപ്പെടുന്ന ബാങ്കർമാരുടെ കൺസോർഷ്യത്തിനാണ് കമ്പനി കടം തിരിച്ചടവ് നടത്തിയത്.

കൂടാതെ അടുത്ത വർഷം ഇക്വിറ്റി വിൽപ്പനയിലൂടെ 3,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒന്നുകിൽ തന്ത്രപ്രധാനമായ നിക്ഷേപകർക്ക് ഓഹരി അനുവദിക്കുന്നതിലൂടെയോ അല്ലെങ്കിൽ ഒരു ഐപിഒയോ വഴിയോ ആയിരിക്കും ഫണ്ട് സമാഹരിക്കുകയെന്ന് കമ്പനിയുടെ ഫിനാൻസ് മേധാവി പറഞ്ഞു.

ഈ വർഷമാദ്യം ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ 400 മില്യൺ യുഎസ് ഡോളർ സുസ്ഥിരതാ ലിങ്ക്ഡ് ബോണ്ട് ഇഷ്യൂവിലൂടെ സമാഹരിച്ചിരുന്നു. കമ്പനി ഇന്ത്യൻ ബാങ്കിംഗ് കൺസോർഷ്യത്തിൽ നിന്നുള്ള വലിയ കടം റീഫിനാൻസ് ചെയ്യാനായി ഈ ഫണ്ട് ഉപയോഗിച്ചു. കമ്പനിക്ക് ഇനി 150 കോടി രൂപയുടെ കടം മാത്രമാണ് ഉള്ളതെന്നും. ഇത് ഈ സാമ്പത്തിക വർഷം തിരിച്ചടയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജെഎസ്ഡബ്ല്യു പോർട്ട്സ് അവരുടെ നിലവിലുള്ള വിപുലീകരണ പദ്ധതികൾ 2022 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കിയിരുന്നു. അതിനാൽ ഇപ്പോൾ, ശേഷി വിനിയോഗം വർദ്ധിപ്പിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏപ്രിലിൽ കമ്പനി ന്യൂ മംഗലാപുരം പോർട്ട് ട്രസ്റ്റിൽ ആദ്യ കണ്ടെയ്‌നർ ടെർമിനൽ കമ്മീഷൻ ചെയ്തിരുന്നു. ഈ സൗകര്യം പ്രതിവർഷം 150,000 കണ്ടെയ്‌നറൈസ്ഡ് കാർഗോ കൈകാര്യം ചെയ്യുന്നു.

X
Top