Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനത്തിൽ 12% വർധന

മുംബൈ: 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മുംബൈ ആസ്ഥാനമായുള്ള സ്റ്റീൽ നിർമ്മാണ കമ്പനിയുടെ സംയുക്ത ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം 12 ശതമാനം വളർച്ച രേഖപ്പെടുത്തി 5.68 ദശലക്ഷം ടൺ ആയി ഉയർന്നു.

2022 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ കമ്പനി 5.07 ദശലക്ഷം ടൺ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം രേഖപ്പെടുത്തിയിരുന്നു. അതേസമയം തുടർച്ചയായ അടിസ്ഥാനത്തിൽ ക്രൂഡ് സ്റ്റീൽ ഉത്പാദനം 3% കുറഞ്ഞു. ജെഐഎസ്പിഎല്ലിലെ അറ്റകുറ്റപണികൾക്കായുള്ള അടച്ചുപൂട്ടൽ, മന്ദഗതിയിലുള്ള വിപണി സാഹചര്യങ്ങൾ, വിതരണ പരിമിതികൾ എന്നിവ കാരണമാണ് ഉത്പാദനത്തിൽ ഇടിവ് സംഭവിച്ചതെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞ പാദത്തിൽ, കമ്പനിയുടെ ഇന്ത്യൻ പ്രവർത്തനങ്ങൾ 36% വർധിച്ച് 5.57 ദശലക്ഷം ടൺ ക്രൂഡ് സ്റ്റീൽ ഉൽപാദനത്തിലെത്തിയിരുന്നു. വൈവിധ്യമാർന്ന ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ മുൻനിര ബിസിനസ്സാണ് ജെഎസ്ഡബ്ല്യു സ്റ്റീൽ. 28 എംടിപിഎ സ്റ്റീൽ നിർമ്മാണ ശേഷിയുള്ള ഇന്ത്യയിലെ മുൻനിര സംയോജിത സ്റ്റീൽ കമ്പനിയാണിത്.

നിലവിൽ കമ്പനിയുടെ ഓഹരി 1.25 ശതമാനം ഇടിഞ്ഞ് 657.90 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

X
Top