Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഉൽപ്പാദന ശേഷി വിപുലീകരിക്കാൻ ജെഎസ്ഡബ്ല്യു സ്റ്റീൽ

മുംബൈ: സജ്ജൻ ജിൻഡാലിന്റെ നേതൃത്വത്തിലുള്ള ജെഎസ്ഡബ്ല്യു സ്റ്റീൽ 2030-ഓടെ 50 ദശലക്ഷം ടൺ (എംടി) സ്റ്റീൽ ഉൽപ്പാദന ശേഷി കൈവരിക്കാൻ ലക്ഷ്യമിടുന്നു. ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ നിലവിലെ ശേഷി 27 ദശലക്ഷമാണെന്നും ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് വിപുലീകരണങ്ങളിലൂടെ ഇത് 50 മില്ല്യൺ ടണ്ണായി ഉയരുമെന്നും ജിൻഡാൽ പറഞ്ഞു.

അടുത്ത 9-10 വർഷത്തിനുള്ളിൽ ക്രൂഡ് സ്റ്റീൽ ശേഷി 300 മില്ല്യൺ ടൺ ആയി ഇരട്ടിയാക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യവുമായി ജിൻഡാലിന്റെ വളർച്ചാ പദ്ധതികൾ സമന്വയിപ്പിച്ചിരിക്കുന്നു. ജെഎസ്ഡബ്ല്യു സ്റ്റീൽ 2025 സാമ്പത്തിക വർഷത്തോടെ ഏകദേശം 10 എംടി ശേഷി കുടി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

വിപുലീകരണ പദ്ധതികൾക്ക് പുറമെ കൂടുതൽ ഏറ്റെടുക്കലുകൾ നടത്താനും കമ്പനി ഉദ്ദേശിക്കുന്നു. കമ്പനി അടുത്തിടെ മോണറ്റ് ഇസ്പാത്, ഭൂഷൺ പവർ ആൻഡ് സ്റ്റീൽ എന്നിവയുടെ സ്റ്റീൽ ആസ്തികൾ പാപ്പരത്വ നിയമപ്രകാരം ഏറ്റെടുത്തിരുന്നു.

സ്ഥാപിത ശേഷിയുടെ കാര്യത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളാണ് ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ്. ഹോട് റോൾഡ്‌, കോൾഡ് റോൾഡ്‌, ഗാൽവനൈസ്‌ഡ്‌, ടിഎംടി റിബാർസ്, സ്‌പെഷ്യൽ സ്റ്റീൽ ബാർസ് എന്നിങ്ങനെയുള്ള സ്റ്റീൽ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഇത് വാഗ്ദാനം ചെയ്യുന്നു.

X
Top