ന്യൂഡല്‍ഹി: പ്രമുഖ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യു സ്റ്റീല്‍ ജനുവരി 20 ന് മൂന്നാം പാദ പ്രവര്‍ത്തന ഫലം പുറത്തുവിട്ടു. 450 കോടി രൂപയാണ് ഡിസംബര്‍ പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ ഏകീകൃത അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 85.50 ശതമാനം കുറവാണിത്.
2022 സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തില്‍ 4516 കോടി രൂപ രേഖപ്പെടുത്താന്‍ സാധിച്ചിരുന്നു. വരുമാനം 2.79 ശതമാനം മാത്രം കൂടി 39,134 കോടി രൂപയായിട്ടുണ്ട്. പ്രതീക്ഷിച്ചതിലും താഴെയാണ് കമ്പനിയുടെ ത്രൈമാസ പ്രകടനം.
ശരാശരി 665.5 കോടി രൂപ അറ്റാദായവും 38,719.63 കോടി രൂപ വരുമാനവുമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്ത്. അതേസമയം കഴിഞ്ഞപാദത്തില്‍ റെക്കോര്‍ഡ് ഉത്പാദനം നടത്താന്‍ കമ്പനിയ്ക്കായി. 6.24 ദശലക്ഷം ടണ്‍ സ്റ്റീലാണ് ഉത്പാദിപ്പിച്ചത്.
തുടര്‍ച്ചയായി നോക്കുമ്പോള്‍ 10 ശതമാനം വര്‍ദ്ധനവ്്. ഡോല്‍വി ശേഷി വര്‍ദ്ധിപ്പിച്ചതാണ് ഉത്പാദനം കൂട്ടിയത്. ജെഎസ്ഡബ്ല്യ ഇസ്പാറ്റ് സ്‌പെഷ്യല്‍ പ്രൊഡക്ട് സൗകര്യങ്ങളും ഭൂഷന്‍ പവര്‍ ആന്റ് സ്റ്റീലിന്റെ ശേഷി വര്‍ദ്ധനവും ഉത്പാദനത്തെ തുണച്ചു.ഇബിറ്റ 4547 കോടി രൂപയും എബിറ്റ മാര്‍ജിന്‍ 11.6 ശതമാനവുമാണ്.
ആഭ്യന്തര ഡിമാന്റ് മികച്ചതായിരുന്നെന്നും ഉപഭോഗം 10 ശതമാനം കൂടിയെന്നും കമ്പനി പറയുന്നു. അതേസമയം കയറ്റുമതി 55.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. കയറ്റുമതി തീരുവയാണ് കാരണം.
നവംബറോടെ കയറ്റുമതി തീരുവ എടുത്തുമാറ്റപ്പെട്ടിട്ടുണ്ട്. വരും പാദത്തില്‍ അതുകൊണ്ടുതന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.