Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ശേഷി വർദ്ധിപ്പിക്കാൻ 20,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ജെഎസ്ഡബ്ല്യു സ്റ്റീൽ

മുംബൈ: 20,000 കോടി രൂപയുടെ നിക്ഷേപത്തോടെ ഉൽപ്പാദന ശേഷി പ്രതിവർഷം 10 ദശലക്ഷം ടൺ മുതൽ 36 ദശലക്ഷം ടൺ വരെ (എംടിപിഎ) വികസിപ്പിക്കാൻ ഒരുങ്ങി വൈവിധ്യമാർന്ന ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ ജെഎസ്ഡബ്ല്യു സ്റ്റീൽ. ഇതിന് പുറമെ അടുത്ത വർഷം മൂലധനച്ചെലവിനായി 16,000 കോടി രൂപ കൂടി കമ്പനി ചെലവഴിക്കും. ആന്തരിക പണമൊഴുക്കിലൂടെ ഈ നിക്ഷേപം നടത്തുമെന്നും, കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂലധനം 15,000 കോടി രൂപയായിരുനെന്നും കമ്പനി അറിയിച്ചു. ജെഎസ്ഡബ്ല്യു സ്റ്റീൽ നിലവിലെ 2.7 എംടിപിഎയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തോടെ 5 എംടിപിഎയായി ശേഷി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായി ജെഎസ്ഡബ്ല്യു സ്റ്റീൽ ജോയിന്റ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഎഫ്ഒയുമായ ശേഷഗിരി റാവു പറഞ്ഞു.
കൂടാതെ ജെഎസ്ഡബ്ല്യു ഇസ്പാറ്റ് സ്പെഷ്യൽ പ്രൊഡക്‌ട്‌സിന്റെ ലയനത്തിലൂടെ മൊത്തത്തിലുള്ള ഉൽപ്പാദന ശേഷിയിൽ 1 മില്യൺ ടൺ കൂട്ടിച്ചേർക്കുമെന്നും ഇത് മൊത്തം ശേഷി 27 എംടിപിഎ ആയി ഉയർത്തുമെന്നും സ്ഥാപനം പ്രതീക്ഷിക്കുന്നു. ഈ വർഷത്തെ മൊത്തം മൂലധന ചിലവിൽ, ഒഡീഷയിലെ ഗ്രീൻഫീൽഡ് സൗകര്യത്തിന്റെ വിപുലീകരണത്തിനായി ഏകദേശം 3,400 കോടി രൂപ കമ്പനി നിക്ഷേപിക്കുമെന്നും, അതിൽ ഖനന ശേഷി വിപുലീകരണം ഓട്ടോമേറ്റ് ചെയ്യൽ പുതിയ ഉപകരണം വാങ്ങൽ എന്നിവ ഉൾപ്പെടുന്നതായി റാവു പറഞ്ഞു.

X
Top