രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ബിഎസ്ഇ സെന്‍സെക്സില്‍ എച്ച്ഡിഎഫ്സിയ്ക്ക് പകരം ജെഎസ്ഡബ്ല്യു സ്റ്റീല്‍

ന്യൂഡല്‍ഹി: ബിഎസ്ഇ സെന്‍സെക്സില്‍ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന് (എച്ച്ഡിഎഫ്സി) പകരമായി ജെഎസ്ഡബ്ല്യു സ്റ്റീല്‍ എത്തും. എച്ച്ഡിഎഫ്സി ബാങ്കുമായുള്ള എച്ച്ഡിഎഫ്സിയുടെ മെഗാ ലയനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്. അതേസമയം, ബിഎസ്ഇ 100 സൂചികയില്‍ എച്ച്ഡിഎഫ്സിക്ക് പകരം സൊമാറ്റോയാണ് വരിക.

ജൂലൈ 13 മുതലാണ് മാറ്റങ്ങള്‍. എച്ച്ഡിഎഫ്സി ബാങ്കിന്റെയും എച്ച്ഡിഎഫ്സിയുടേയും ലയനം ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. എച്ച്ഡിഎഫ്സിയുടെ യോഗ്യതയുള്ള ഓഹരി ഉടമകള്‍ക്ക് അവരുടെ കൈവശമുള്ള ഓരോ 25 ഓഹരികള്‍ക്കും 42 പുതിയ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ ലഭിക്കുമെന്നാണ് ലയന നിബന്ധന.

ബുധനാഴ്ച എച്ച്ഡിഎഫ്സി ബാങ്കിന്റെയും എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെയും ഓഹരികള്‍ 3 ശതമാനം വീതം ഇടിഞ്ഞ് യഥാക്രമം 1,673.30 രൂപയിലും 2,796.15 രൂപയിലുമാണുള്ളത്.ബിഎസ്ഇ, എല്ലാ സൂചികകളില്‍ നിന്നും എച്ച്ഡിഎഫ്സിയെ നീക്കം ചെയ്യും. എച്ച്ഡിഎഫ്സിയെ കൂടാതെ ടിവിഎസ് മോട്ടോര്‍ കമ്പനി, അപ്പോളോ ടയേഴ്സ് എന്നിവയും എക്സ്ചേഞ്ചിന്റെ ചില സൂചികകളില്‍ നിന്ന് നീക്കപ്പെടും.

ആഭ്യന്തര സൂചികകളില്‍ നിന്ന് മാത്രമല്ല എംഎസ്സിഐ, എഫ്ടിഎസ്ഇ സൂചികകളില്‍ നിന്നും എച്ച്ഡിഎഫ്സി പുറത്തുപോകുന്നു. ജൂലൈ 13 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എഫ്ടിഎസ്ഇ ഓള്‍-വേള്‍ഡ് സൂചികയില്‍ എച്ച്ഡിഎഫ്സി ബാങ്കായിരിക്കും ട്രേഡ് ചെയ്യുക.

X
Top