Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഡോള്‍വി പ്ലാന്റ് വികസനം: 19,000 കോടി രൂപ ചെലവഴിക്കുമെന്ന് ജെഎസ്ഡബ്ല്യു സ്റ്റീല്‍

ഡോള്‍വിയിലെ പ്ലാന്റില്‍ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ മൂന്നാം ഘട്ട ശേഷി വിപുലീകരണത്തിന്റെ ചെലവ് കമ്പനിയുടെ ബ്രൗണ്‍ഫീല്‍ഡ് വിപുലീകരണത്തിനുള്ള ഏറ്റവും കുറഞ്ഞ ചെലവില്‍ ഒന്നായിരിക്കുമെന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ ശേഷി കൂട്ടിച്ചേര്‍ക്കലിനായി ജെഎസ്ഡബ്ല്യു സ്റ്റീല്‍ 19,000 കോടി രൂപയില്‍ കൂടുതല്‍ ചെലവഴിക്കും. ഇത് മൂല്യവര്‍ദ്ധിത പ്രത്യേക സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യം നിറവേറ്റാന്‍ സഹായിക്കുമെന്ന് ജെഎസ്ഡബ്ല്യു സ്റ്റീല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജയന്ത് ആചാര്യ പറഞ്ഞു.

ഇത് വളരെ ചെലവ് കുറഞ്ഞതായിരിക്കുമെന്നും ചില ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യങ്ങള്‍ ഇതിനകം തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ നിക്ഷേപം മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്ഥാപനത്തിന്റെ മൊത്തം മൂലധനച്ചെലവ് 64,000 കോടി രൂപയിലേക്ക് എത്തിക്കും.

രാജ്യത്തെ ഏറ്റവും വലിയ സ്റ്റീല്‍ ഉത്പാദകരായ കമ്പനിയുടെ മഹാരാഷ്ട്രയിലെ ഡോള്‍വിയിലുള്ള പ്ലാന്റില്‍ 5 ദശലക്ഷം ടണ്‍ ശേഷി കൂടി കൂട്ടിച്ചേര്‍ക്കുമെന്നാണ് പ്രഖ്യാപനം.

ഇത് 2027 സെപ്തംബറോടെ പ്രതിവര്‍ഷം 15 ദശലക്ഷം ടണ്ണായി ഉയര്‍ത്തും. പാന്‍-ഇന്ത്യ തലത്തില്‍ കമ്പനി ലക്ഷ്യമിടുന്നത് അപ്പോഴേക്കും മൊത്തം ഉല്‍പ്പാദനശേഷി 42 ദശലക്ഷം ടണ്ണായി ഉയര്‍ത്തുന്നതിനാണ്.

ദേശീയ ഉരുക്ക് നയം 2017 ല്‍ വിഭാവനം ചെയ്യുന്നത് 2030-31 ഓടെ ഇന്ത്യയുടെ സ്റ്റീല്‍ ഉല്‍പ്പാദന ശേഷി 300 ദശലക്ഷം ടണ്‍ ആക്കുമെന്നാണ്.

ജെഎസ്ഡബ്ല്യു സ്റ്റീല്‍ 2031 ആകുമ്പോഴേക്കും 50 ദശലക്ഷം ടണ്‍ കപ്പാസിറ്റി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. ടാറ്റ സ്റ്റീലിന്റെ ലക്ഷ്യം 40 ദശലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷിയാണ്.

X
Top