മുംബൈ: 2022 ആഗസ്ത് മാസത്തെ കമ്പനിയുടെ ഏകികൃത ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം 16.76 ലക്ഷം ടൺ ആയി ഉയർന്നതായി പ്രഖ്യാപിച്ച് ജെഎസ്ഡബ്ല്യു സ്റ്റീൽ. ഇത് 22 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം 13.77 ലക്ഷം ടണ്ണായിരുന്നു.
ഈ കാലയളവിൽ ഫ്ലാറ്റ് റോൾഡ് ഉൽപ്പന്നത്തിന്റെ ഉത്പാദനം 34 ശതമാനം വർധിച്ച് 12.01 ലക്ഷം ടൺ ആയപ്പോൾ ലോംഗ് റോൾഡ് ഉൽപ്പന്നത്തിന്റെ ഉത്പാദനം 25 ശതമാനം വർധിച്ച് 3.75 ലക്ഷം ടണ്ണായി ഉയർന്നു. 2022 ഓഗസ്റ്റിലെ ശരാശരി കപ്പാസിറ്റി വിനിയോഗം 87.4 ശതമാനം ആയിരുന്നു.
വൈവിധ്യമാർന്ന ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ മുൻനിര ബിസിനസ്സായ ജെഎസ്ഡബ്ല്യു സ്റ്റീൽ 28 എംടിപിഎ ശേഷിയുള്ള ഇന്ത്യയിലെ മുൻനിര സംയോജിത സ്റ്റീൽ കമ്പനിയാണ്. കൂടാതെ കർണാടകയിലെ വിയ്യാനഗറിലുള്ള കമ്പനിയുടെ നിർമ്മാണ യൂണിറ്റ് 12 എംടിപിഎ ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ യൂണിറ്റാണ്.