Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

എംജി മോട്ടോർ ഇന്ത്യയുടെ 38 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ജെഎസ്ഡബ്ല്യു

എംജി മോട്ടോർ ഇന്ത്യയുടെ ഏകദേശം 38 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ജെഎസ്ഡബ്ല്യു വെഞ്ചേഴ്സ് സിംഗപ്പൂർ പ്രൈവറ്റ് ലിമിറ്റഡിന് അംഗീകാരം.

കമ്പനി ജെഎസ്ഡബ്ല്യു ഗ്രൂപ്പിൻെറ ഭാഗമാണ്. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് അംഗീകാരം നൽകിയത്. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ കമ്പനി പുതിയ സ്ഥാപനമായി മാറും.

‘എംജി’ എന്ന ബ്രാൻഡിന് കീഴിലുള്ള പാസഞ്ചർ കാറുകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും നിർമ്മാണ രംഗത്താണ് എംജി മോട്ടർ ഇന്ത്യയുടെ പ്രധാന പ്രവർത്തനങ്ങൾ.

2023 മുതൽ കമ്പനി ചൈനയിലെ വാഹന നിർമാതാക്കളായ എസ്എഐസി മോട്ടോറിൻെറ ഭാഗമാണ്. ഇപ്പോൾ എസ്എഐസി മോട്ടോർ യുകെയുടെ ഉടമസ്ഥതയിലുള്ളതാണ് എംജി മോട്ടോർ യുകെ.

എംജി മോട്ടർ ഇന്ത്യയുടെ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിനായി കഴിഞ്ഞ വർഷം നവംബറിൽ, ജെഎസ്ഡബ്ല്യു ഗ്രൂപ്പും എസ്എഐസി മോട്ടോറും ഒരു സംയുക്ത സംരംഭം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിലെ എംജി മോട്ടോറിന്റെ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മുന്നേറുക, പുതിയ മോഡലുകൾ പുറത്തിറക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇരു കമ്പനികളും സംയുക്ത സംരംഭം തുടങ്ങുന്നത്.

രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സൌകര്യങ്ങൾ മെച്ചപ്പെടുത്താനും, ഉൽപ്പാദന ശേഷി ഉയർത്തുന്നതിലും എല്ലാം പരസ്പര സഹകരണം നിർണായകമാകും.

ഒന്നിലധികം പുതിയ സംരംഭങ്ങളും സംയുക്ത സംരംഭം ഏറ്റെടുക്കും. കൂടുതൽ ഇലക്ട്രിക് വാഹന മോഡലുകൾ പുറത്തിറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് സൂചന.

ഇന്ത്യയിലെ എംജി മോട്ടോറിന്റെ പ്രവർത്തനങ്ങൾക്കായുള്ള ഷെയർഹോൾഡർ കരാറും, ഷെയർ പർച്ചേസ് ആൻഡ് സബ്‌സ്‌ക്രിപ്‌ഷൻ കരാറും എസ്എഐസി പ്രസിഡന്റ് വാങ് സിയാവോഖിയും ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പാർത്ത് ജിൻഡാലും ലണ്ടനിലെ എംജി ഓഫീസിൽ വെച്ച് നേരത്തെ ഒപ്പുവച്ചിരുന്നു.

X
Top